Entertainment

ബിക്കിനിയിൽ അതിസുന്ദരി ആയി ശിൽപ്പ ഷെട്ടി, കണ്ണു തള്ളി ആരാധകർ.

 

ഇന്ത്യൻ സിനിമലോകത്തെ മികച്ച നടിയും പ്രമുഖ മോഡലും കൂടി ആയിരുന്നു ശിൽപ്പ ഷെട്ടി.1993 ൽ ബാസിഗർ എന്ന ചിത്രത്തിലേ പ്രകടനത്തിൽ കൂടി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.ഒരു നായിക എന്ന നിലയിൽ അഭിനയിച്ച ചിത്രം 1994 ൽ ആഗ് ആയിരുന്നു. ആ വർഷം തന്നെ അക്ഷയ് കുമാർ നായകനായി എത്തിയ മേൻ ഖിലാഡി തു അനാടി എന്ന ചിത്രത്തിലെ പ്രകടനം മികച്ച വിജയം നേടി .പിന്നീട് ഭാഗ്യം താരത്തെ തുണച്ചില്ല, പിന്നീട് ഇറങ്ങിയ പലചിത്രങ്ങളും തകർച്ചയിൽ ആയിരുന്നു അവസാനിച്ചത് . 1997 ൽ തെലുങ്കിലേക്ക് ചുവട് മാറ്റം നടത്തി. 2000ൽ ഹിന്ദിയിൽ മികച്ച പ്രകടനം കാഴ്ച വച്ച ധട്കൻ എന്ന ചിത്രം വളരെ ജനശ്രെദ്ധ നേടിയിരുന്നു .

2004 ഇൽ താരത്തിന്റെ ഒരുപാട് ചിത്രങ്ങൾ ഹിന്ദിയിൽ ആളുകൾ ശ്രെദ്ധിക്കാൻ തുടങ്ങി . ഫിർ മിലേംഗെ എന്ന ചിത്രത്തിൽ ഒരു എയ്‌ഡ്‌സ് രോഗിയുടെ വേഷത്തിൽ വ്യത്യസ്തമായ അഭിനയമികവ് ആയിരുന്നു താരം കാഴ്ചവച്ചത്.
2005ൽ ദസ് എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. ഇതിലെ ആക്ഷൻ കഥാപാത്രം തരംഗം ആയിരുന്നു . ശിൽപ്പ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട് .

സിനിമയിൽ നിലവിൽ ഉള്ള നായികമാർക്ക് പേടിസ്വപ്നം ആയി ശരീരസൗന്ദര്യം ശ്രെദ്ധിക്കുന്ന താരമാണ് ശില്‍പ സോഷ്യൽ മീഡിയയിൽ സജീവമായ ശിൽപ തന്‍റെ ഹെൽത്തി ടിപ്സ് ഒക്കെ ആയി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.സോഷ്യൽ മീഡിയയിലൂടെ താരം പോസ്റ്റ്‌ ചെയ്യുന്ന വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടത് ആണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് അവധികാലത്ത് ബീച്ചിൽ ഉല്ലസിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് . തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരിക്കുന്നത്. ഇഷ്ട സ്ഥലം ആയ മാലിദ്വീപിലാണ് ശില്‍പ തന്റെ അവധിക്കാലം ആഘോഷിക്കാൻ വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

 

ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്‍പ അവധിക്കാലം ഉല്ലസിക്കാൻ എത്തിയത്.പുള്ളിപുളിയുള്ള പ്രിന്റ് ഉള്ള ബിക്കിനിയിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Most Popular

To Top