Entertainment

‘ആ വേദന എന്റേതും.’; ഷാരുഖ് ഖാന്‍ മരിച്ച അമ്മയ്ക്ക് അരികിലെ കുഞ്ഞിനെ ഏറ്റെടുത്തു

അമ്മ മരിച്ചത് അറിയാതെ അവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെ ഏറ്റെടുക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്‌. കുട്ടിയുടെ അമ്മ ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മരിച്ചത്. പക്ഷെ, ഇത് ഒന്നും അറിയാതെ അമ്മയുടെ അടുത്ത് ഇരുന്ന് കളിക്കുകയും അമ്മയെ വിളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ആ കുഞ്ഞ്.

കുഞ്ഞിനെ ഏറ്റെടുത്തതായി അറിയിച്ച് ട്വീറ്റ് ചെയ്തത് ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ്.

ഷാരുഖ് ഖാന്റെ ട്വീറ്റ് ഇങ്ങനെ:

‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതന്‍ ആകാനുള്ള കരുത്ത് അവന് ഉണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസ്സിലാവും. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിനക്ക് ഒപ്പം ഉണ്ട്, കുഞ്ഞേ…’ കുഞ്ഞ് ഇപ്പോള്‍ മുത്തച്ഛന്റെ കൂടെയാണ് കഴിയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top