Entertainment

ഗോമതിയുടെ സൗന്ദര്യത്തിന്റെ രഹസ്യം… താരത്തിന്റെ മേക്കഓവർ കണ്ടു ആരാധകർ ഞെട്ടി.

ലൂസിഫർ എന്ന ചിത്രത്തിലെ സീരിയൽ നടിയുടെ കഥാപാത്രത്തെ ചിത്രം കണ്ടവർ ഒന്നും പെട്ടന്ന് മറക്കാൻ ഇട ഇല്ല. വിവാഹ ശേഷം ആണ് ഈ താരം അഭിനയരംഗത്ത് എത്തുന്നത്. വിവാഹശേഷം കുടുംബത്തിന് ഒപ്പം വിദേശത്ത് ആയിരുന്നു ശ്രീയ താമസം. അതിനിടയിൽ അവിചാരിതം ആയി ആണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ സൂപ്പർ തരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ താരത്തിനു ഭാഗ്യം ലഭിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ മഞ്ജു വാരിയർ കൂട്ടുകെട്ടിൽ പിറന്ന എന്നും എപ്പോഴും എന്ന ചിത്രത്തിൽ കൂടി ആണ് ശ്രീയ രമേശ് എംഎം താരം അഭിനയ ലോകത്തിലെക്ക് ചേക്കേറുന്നത് .

പിന്നീട് ചെറുതും വലുതും ആയ നിരവധി വേഷങ്ങൾ താരത്തെ തേടി വന്നിരുന്നു എങ്കിലും ലൂസിഫർ എന്ന ചിത്രത്തിൽ ചെയ്ത ഗോമതി എന്ന കഥാപാത്രത്തിൽ കൂടി ആണ് ആളുകൾക്ക് സുപരിചിത ആയത്. എപ്പോഴും നാടൻ വേഷത്തിൽ ആണ് താരം എത്തുന്നത്. സാരിയിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ മേക്കഓവർ കണ്ടു ആരാധകർ ഞെട്ടി. മോഡേൺ ലുക്കിൽ ഉള്ള ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.

എന്നും എപ്പോഴും, ഒടിയൻ, വേട്ട എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. സാമൂഹിക വിഷയങ്ങളിൽ സ്വന്തം ആയ നിലപാടുകൾ ഉള്ള ആളാണ് താരം. അതുകൊണ്ട് തന്നെ പലപ്പോഴും ശ്രീയ സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.

Most Popular

To Top