Entertainment

ടീച്ചർ ആയാൽ സെക്സിനെ പറ്റി പറയരുത് ശ്രീലക്ഷ്മി അറക്കൽ.

പലപ്പോഴും സമൂഹത്തിലെ പല വിഷയങ്ങളോടും അഭിപ്രായങ്ങളിലൂടെ പ്രതികരിച്ച് സോഷ്യൽമീഡിയയിൽ എത്തുന്ന ആക്ടിവിസ്റ്റ് ആണ് ശ്രീലക്ഷ്മി അറക്കൽ. പലപ്പോഴും വിവാദങ്ങൾ ശ്രീലക്ഷ്മിയുടെ കൂടപ്പിറപ്പ് ആണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശ്രീലക്ഷ്മി തന്റെ അഭിപ്രായങ്ങൾ തുറന്നു എഴുതാറുണ്ട്. കൂടുതലും ലഭിക്കുന്ന നെഗറ്റീവ് കമന്റ് ആണേലും ശ്രീലക്ഷ്മി തന്റെ അഭിപ്രായം പറയും.

ഇപ്പോൾ ശ്രീലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്.
താൻ എന്തിനാണ് ഫിസിക്സ് വിഷയത്തിൽ എം എസ് സി പഠിച്ചത് എന്നാണ് ഇപ്പോൾ ശ്രീലക്ഷ്മി പറയുന്നത്….

ശ്രീലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ:

“പലരും വിചാരിച്ചത് ഞാൻ ലെക്ച്ചർ ആവാനും റിസർച്ച് ചെയ്യാനോ ആണ് ഫിസിക്സ് വിഷയത്തിൽ എം എസ് സി പഠിച്ചത് എന്നാണ്.

നോ….!

എനിക്ക് പ്ലസ് ടു വിന് ഏറ്റവും കുറവ് മാർക്ക് കിട്ടിയത് ഫിസിക്സ് ആയിരുന്നു.
സൊ… എനിക്ക് ആ സംഭവം എന്താണ് എന്ന് മനസ്സിലാക്കാനുള്ള കൊതി കൊണ്ടാണ് ഫിസിക്സ് പഠിച്ചത്. ഇപ്പോൾ അത്യാവശ്യം ശാസ്ത്ര ലേഖനവും ശാസ്ത്ര പരമായ കാര്യങ്ങൾ എന്തെങ്കിലും കേട്ടാൽ മനസ്സിലാക്കാനും ഒക്കെ അറിയാം. ഫിസിക്സ് പഠിച്ചതിന്റെ ഗുണം. പിന്നെ ദൈവം എന്ന് ഒരു സാധനം ഇല്ല എന്ന് മനസ്സിലാക്കാനും പഠിച്ചു. പിന്നെ ഞാൻ ഒരു സ്കൂളിൽ ഒരു കൊല്ലം കരാറടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് എക്സ്ട്രാ കോഴ്സ് ആയി പഠിപ്പിക്കാൻ പോയി
അപ്പോഴാണ് പിള്ളേരെ handle ചെയ്യാൻ എനിക്ക് കഴിവ് കുറവാണെന്നു മനസിലായത്. so I really wanted to know phycology of children and methods of teaching children in secondary schools. അതുകൊണ്ടാണ് പോയി ബി എഡിന് ചേർന്നത് .അല്ലാതെ ഇത് ഉപയോഗിച്ച് സർക്കാർ ജോലി വേണമെന്നുള്ള ഉദ്ദേശം ഒന്നും സത്യം പറഞ്ഞാൽ എനിക്കില്ല. എനിക്ക് ഓരോ ഫീൽഡ് ഇഷ്ടം തോന്നുമ്പോൾ ഞാനത് പോയി പഠിക്കുന്നു അല്ലാതെ അതിൽ കൂടുതൽ അതിൽനിന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല .
എനിക്കറിയാവുന്ന വളരെ വളരെ കുറച്ച് ഫിസിക്സ് മാത്തമാറ്റിക്സ് ഒക്കെ പിള്ളേർക്ക് പറഞ്ഞുകൊടുക്കണം അവരുടെ കയ്യിൽ നിന്നും കുറെ പഠിക്കണം ഇതൊക്കെയാണ് എൻറെ ഉദ്ദേശം. ജീവിക്കാനായി കുറച്ച് കാശ് ഒക്കെ മതി ഒത്തിരി ഒന്നും ആവശ്യമില്ല (എന്നാലും കുറച്ചു കിട്ടിയാൽ ആർമാദിക്കാം?????)

എന്നോട് ജോലി ജോലി ജോലി എന്ന് പറഞ്ഞു പേടിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള പോസ്റ്റാണ് ഇത്.

ടീച്ചർ  no 1. ടാറ്റൂ അടിക്കരുത്,
2. സാരിയോ ചുരിദാറോ ഇടണം,
3. എല്ലാവരുടെയും മുന്നിൽ നല്ലപിള്ള ചമയണം,
4. തെറി വിളിക്കരുത്,
5. സെക്സിനെ പറ്റി പറയരുത്.

ഹോ….. ഇങ്ങിനെയുള്ള സകലമാന ടീച്ചർ സങ്കല്പങ്ങളെയും തട്ടി മറിച്ച് ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ അടങ്ങിയൊതുങ്ങി മുഖംമൂടി ഇട്ടു നടക്കാൻ എനിക്ക് വയ്യ മക്കളെ.

I just wanna true to my self and others…..എന്തോ ചെയ്യാനാ മാമനോട് ഒന്നും തോന്നല്ലേ മക്കളെ.

Most Popular

To Top