ദാഹിച്ചു വലഞ്ഞ അണ്ണാന് വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം വൈറലാവുകയാണ്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നത് എന്ന് മനസ്സിലാക്കിയ ആള് കൈയില്‍ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളം പകര്‍ന്നു നല്കി.
പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തി ആയിരുന്നു അണ്ണാന് വഴിപോക്കനോട് വെള്ളം ചോദിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ അണ്ണാന് ദാഹജലം കൊടുത്ത ആളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
Squirrel asking for water…. pic.twitter.com/JNldkB0aWU
— Susanta Nanda IFS (@susantananda3) July 16, 2020
വീടിന്റെ വെളിയില്‍ വീതിയുള്ള, ആഴം കുറഞ്ഞ പഴയ പാത്രങ്ങളിലോ ചട്ടികളിലോ ഇത്തരം മൂഗങ്ങള്ക്കായി വെള്ളം വെക്കുന്നത് ഇവര്‍ക്ക് വലിയ ഉപകാരമൊകും.
