Entertainment

‘പാണ്ടിപ്പട’യിലെ ആ മയില്‍ ഞാന്‍ ആയിരുന്നു. ; രസകരമായ ആ രഹസ്യം വെളിപ്പെടുത്തി സൗബിന്‍ ഷാഹിര്‍

‘അമ്പിളി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങളിര്‍ നായകനായി അഭിനയിച്ച് കൈയടി നേടിയ താരമാണ് അദ്ദേഹം.

വളരെ ചെറിയ പ്രായത്തില്‍ ‘ക്രോണിക്ക് ബാച്ചിലര്‍’ എന്ന ചിത്രത്തില്‍ അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം, സൗബിന്‍ എത്തുന്നത് രാജീവ് രവിയുടെ ‘അന്നയും റസൂലി’ലും ആണ്. അസിസ്റ്റന്റ് ആയി ജീവിതം മുന്നോട്ട് കൊണ്ടുപോയ കാലഘട്ടത്തെ കുറിച്ച് അടുത്തിടെ സൗബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘പാണ്ടിപ്പട’ എന്ന ചിത്രത്തില്‍ മയിലിന്റെ വേഷത്തില്‍ എത്തിയത് താനാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

സൗബിന്‍ ഷാഹിറിന്റെ വാക്കുകളിലേക്ക്,

‘അസിസ്റ്റന്റായി ചെയ്ത എല്ലാ പടങ്ങളിലും പാസ്സിങ്ങ് ഷോട്ടില്‍ വന്നിട്ടുണ്ട്. മുഖമൊന്നും കാണില്ല. ‘പാണ്ടിപ്പട’ സിനിമയില്‍ ഹനീഫിക്ക മയിലായി വരുന്നില്ലേ? അതില്‍ ഹനീഫിക്ക മയിലിന്റെ തല വെച്ച ശേഷം ഓടി. അവസാനം ആ തല പോകുന്നവരെ ഞാനാണ് ആ മയില്‍.’

Most Popular

To Top