Entertainment

ഞാൻ ഈ നിലയിൽ എത്തിയത് ‘അദ്ദേഹം’ കാരണം ; നടി സോനാ നായര്‍

സിനിമ സീരിയല്‍ രംഗത്ത് എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സോന നായര്‍. തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിലേയ്ക്ക് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും സോനാ നായര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം തന്റെ വിശേഷങ്ങള്‍ കൗമുദി ടീവിയോട് പങ്കുവയ്ക്കുകയാണ്. തമിഴിലെ സീരിയലിലൂടെ ഏറെ പ്രേക്ഷകരുടെ പ്രിയ താരമായി മാറാന്‍ കഴിഞ്ഞെന്നും അത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു.

തമിഴിലെ തന്റെ ആദ്യ പരമ്പരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയര്‍പോര്‍ട്ടിലു മറ്റും നില്‍ക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? മലയാളത്തില്‍ അഭിനയിച്ചത് കാരണം മലയാളികള്‍ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാല്‍ ഇതരഭാഷകളിലെ ജനങ്ങള്‍ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും സോനാ നായര്‍ പറയുന്നു.

ചെന്നൈയില്‍ മാളുകളിലും മറ്റും പോകുമ്പോള്‍ ഇവര്‍ ഓടി വരുകയും സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട്. കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയല്‍ കൂടുതല്‍ കാണുന്നത്. ഇതൊക്കെ തനിക്ക് ലഭിച്ചതിന്റെ പ്രധാന കാരണം തന്റെ ഭര്‍ത്താവാണെന്നും താരം പറയുന്നു. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടുതല്‍ സജീവമായത് വിവാഹത്തിന് ശേഷമാണ്.

ആളുകള്‍ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാള്‍ അല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരിക്കലും ഇങ്ങനെ, ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കില്‍ മറ്റൊരു ജോലിയിലേയ്‌ക്കോ താന്‍ പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നു.

ആളുകള്‍ തിരിച്ചറിയുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്. ആയിരം കോടി ജനങ്ങള്‍ക്കിടയില്‍ ഒരു നൂറ് പേര് തിരിച്ചറിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതിനെല്ലാം ഈശ്വരനാണ് നന്ദി പറയുന്നത്. കാരണം മേഖലയില്‍ എത്തിയിട്ട് ഒരു 30 വര്‍ഷത്തോളമായി. പല ഭാഷകളിലായി സിനിമകള്‍ ചെയ്തു അതുപോലെ നിറയെ സീരിയലുകള്‍ ചെയ്തു. ഒരുപാട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇതൊക്കെ എനിയ്ക്ക് ലഭ്യമായത് ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ്. അതില്‍ ഭര്‍ത്താവു കുടുംബവും സുഹൃത്തുക്കളും അടങ്ങിയിട്ടുണ്ട്- താരം പറയുന്നു.

Most Popular

To Top