നടി സ്നിഷ ചന്ദ്രന് മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. സ്നിഷ ആയിരുന്നു ഏഷ്യാനെറ്റിലെ ‘നീലക്കുയില്‍’ എന്ന സീരിയലിലെ കസ്തൂരി എന്ന കഥാപാത്രം അവതരിപ്പിച്ചത്. സീരിയലിന്റെ ക്ലൈമാക്ക്സ് എപ്പിസോഡുകള്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ആദിവാസി യുവതിയായ കസ്തൂരി ഡോക്ടര്‍ ആകണമെന്ന മോഹത്തോടുകൂടെ തുടങ്ങുന്ന സീരിയല്‍ അവസാനിക്കുന്നത് കസ്തൂരി ഡോക്ടറായെന്ന് കാണിച്ചുകൊണ്ടാണ്. നിരവധി ട്വിസ്റ്റുകളും ആദിത്യന് എന്ന കഥാപാത്രവുമായുള്ള വിവാഹവും അതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിസന്ധികളുമൊക്കെ നിറഞ്ഞതാണ് കഥ. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരമാണ് സ്നിഷ.

നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാര്‍. സ്നിഷയുടെ ജന്മദിനം ഇന്നലെയായിരുന്നു. സ്നിഷ തന്റെ ജന്മദിനത്തില് ആരാധകര്‍ക്ക് നാടന്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ്. ഫോട്ടോസ് നടി സാരിയോടുള്ള ഇഷ്ടം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പങ്കുവെച്ചത്.

‘നീലക്കുയിലി’ല്‍ ആദിത്യനായി എത്തിയ നിതിനും സീരിയലിലെ മറ്റു താരങ്ങളും ആരാധകരും താരത്തിന് ആശംസകള്‍ അറിയിച്ച് കമെന്റുകള്‍ ഇടുന്നുണ്ട്. സ്നിഷ സീരിയലില്‍ നാടന്‍ വേഷമാണ് ചെയ്തിരുന്നതെങ്കിലും മോഡേണ്‍ ലുക്കിലുള്ള നിരവധി ഫോട്ടോകള്‍ നടി പങ്കുവെക്കാറുണ്ട്.
