തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഉത്തരങ്ങളിൽ അതൃപ്തി ഉള്ളതിനാൽ അദ്ദേഹത്തെ അടുത്ത ശനിയാഴ്ചക്കുള്ളിൽ വീണ്ടും ചോദ്യo ചെയ്യും.
ഇതിന് മുന്നേ 20 ഓളം മണിക്കൂറാണ് അദ്ദേഹത്തെ കസ്റ്റംസും എൻ ഐ സംഘവും ചേർന്ന് ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് ഇ ഡി വകുപ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് ലഭിച്ച പ്രതിഫലത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് ശിവശങ്കർ നൽകിയ മറുപടി. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടിയാണു ഒരിക്കൽ കൂടി ചോദ്യം ചെയ്യുന്നത്.
സ്വപ്ന നടത്തിയ ഹവാല ഇടപാടുകളിൽ ശിവശങ്കറിന് ബന്ധം ഉണ്ടോ എന്നും പരിശോധിക്കും. ചാർട്ടേഡ് അക്കൗണ്ടിനേയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
Cover: OnManorama
