Entertainment

ജീവിക്കാന്‍ പച്ചക്കറി വ്യാപാരം തുടങ്ങി ശിവദാസ് മട്ടന്നൂര്‍ ; ഷൂട്ടിങ്ങും, സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോള്‍ പുതിയ ഉപജീവനമാര്‍ഗ്ഗം

കോവിഡ് കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നടനും മിമിക്രി കലാകാരനുമായ ശിവദാസ് മട്ടന്നൂര്‍ പച്ചക്കറി വ്യാപാരം തുടങ്ങി. ഷൂട്ടിങ്ങും സ്റ്റേജ് പരിപാടികളും മുടങ്ങിയതോടെയാണ് ശിവദാസ് മട്ടന്നൂരും, സതീഷ് കൊതേരിയും ചേര്‍ന്ന് കൊതേരിയില്‍ ജൈവപച്ചക്കറി കട തുടങ്ങിയത്.

കീഴല്ലൂര്‍ പഞ്ചായത്തിലെ വീടുകളില്‍ വണ്ടിയില്‍ എത്തിയും, കടയിലും ആയാണ് കച്ചവടം. പുലര്‍ച്ചെ 3 മാര്‍ക്കറ്റുകളില്‍ എത്തി പച്ചക്കറി എടുക്കും. വൈകിട്ട് 6 വരെ വില്‍പ്പന.

വിഷരഹിതമായ പച്ചക്കറികള്‍ സമൂഹത്തിന് വിതരണം ചെയ്യുക, വിറ്റു കിട്ടുന്ന ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായത്തിനായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തനം.

Most Popular

To Top