Entertainment

മുന്‍ ഭര്‍ത്താവ് ശെല്‍വരാഘവനെക്കുറിച്ച് വെളിപ്പെടുത്തലുമായി സോണിയ അഗര്‍വാള്‍

സോണിയ അഗര്‍വാള്‍ എന്ന തെന്നിന്ത്യന്‍ നടിയെക്കുറിച്ച് പ്രേത്യേകം പറയേണ്ടതില്ല. തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി അനേകം ഭാഷകളില്‍ അഭിനയിച്ച താരം കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെയാണ് ബിഗ്‌സ്‌ക്രീനിലെത്തിയത്. തമിഴ്‌നടനായ ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ഈ ചിത്രം സംവിധാനം ചെയ്തത്.

ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ സോണിയ അഭിനയിച്ചിരുന്നു. ഇതിനിടെ താരം സെല്‍വരാഘവനുമായി പ്രണയത്തിലായി. പിന്നീട് ഏറെ താമസിയാതെ വിവാഹിതയാവുകയും ചെയ്തു.

ഇതോടെ സിനിമയില്‍ നിന്ന് താരം ബ്രേക്ക് എടുത്തു. എന്നാല്‍ ഇവരുടെ ബന്ദം നാലുവര്‍ഷങ്ങല്‍ കഴിഞ്ഞപ്പോള്‍ താറുമാറായി. ഇരുവരു വിവാഹ മോചനം നേടുകയും ചെയ്തു. ഇപ്പോള്‍ താരം തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിര്കകുകയാണ്.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ ഭര്‍ത്താവ് ഒരു നല്ല അധ്യാപകന്‍ ആയിരുന്നുവെന്ന് പറയുകയാണ് സോണിയ. തമിഴ് സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു.

അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹമെന്ന് അവര്‍ പറഞ്ഞു.

Most Popular

To Top