Entertainment

കരൾ രോഗത്തിനിടെ കോവിഡും വില്ലനായി മാറി .. പ്രിയ ഗായകൻ സോമദാസിന്റെ അവസാന നാളുകൾ സങ്കടപെടുത്തുന്നതായിരുന്നു….!!

ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോ ഒരുപാട് മികച്ച പ്രതിഭശാലികളെ സമ്മാനിച്ച ഒരു പരിപാടി ആയിരുന്നു. അത്തരത്തിൽ ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ കൂടി വന്നു പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ താരം ആണ് സോമദാസ്. അടുത്ത സമയത്ത് താരം ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം നൽകുന്ന വേദന ഇപ്പോൾ ചെറുതല്ല. ബിഗ്‌ബോസിൽ വന്നപ്പോൾ തന്നെ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് കുറേ ഒക്കെ താരം തുറന്ന് പറഞ്ഞിരുന്നു. സോമദാസിന്റെ അവസാന നാളുകള്‍ ഏറെ വേദന നിറഞ്ഞത് ആയിരുന്നു. . ലോകത്തെ മുഴുവൻ ഒന്നുപോലെ പിടിമുറുക്കിയ മഹാമാരിയായ കൊവിഡിന് മുന്നിൽ പിടിച്ചു നിന്നതിനു ശേഷം ആണ് സോമദാസ് വിട പറഞ്ഞത്. കൊവിടിനൊപ്പം തന്നെ വൃക്കയ്ക്കും രോഗബാധ കണ്ടെത്തി . കൊവിഡ് പൂർണ്ണമായും മാറിയ താരത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം വില്ലൻ ആയി എത്തിയത് . ഭാര്യയും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ആണ് താരത്തിന്റെ.

ആളുകൾ ഇഷ്ട്ടപെടുന്ന പുതുമ നിലനിർത്തുന്ന ഒരു ആലാപന രീതി ആയിരുന്നു ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കിയിരുന്നത്.
അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ആളുകളുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. ഒരുപാട് നാളുകൾ അപ്രത്യക്ഷൻ ആയിരുന്ന താരം വർഷങ്ങൾക്ക് ശേഷം ആണ് ബിഗ്‌ബോസ് എന്ന ഷോയിൽ കൂടി ആളുകൾക്ക് മുന്നിൽ എത്തുന്നത്. . ആദ്യവിവാഹ ജീവിതം പരാജയം ആയ സോമദാസ് ആദ്യ ജീവിതത്തിൽ തനിക്ക് സംഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ചും സ്വന്തം മകൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തെ കുറിച്ചും ഒക്കെ ഷോയിൽ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ ആരോപണങ്ങൾക്ക് പുറകെ ആദ്യ ഭാര്യ സൂര്യ, സോമദാസിന്റെ ആരോപണങ്ങൾ കള്ളം ആണ് എന്ന് അവകാശപ്പെട്ട് പ്രതികരിച്ചിരുന്നു. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ സ്വന്തം മക്കളും ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയും ഒരുമിച്ചു നിന്ന് എതിർത്തതോടെ സൂര്യയുടെ വാദങ്ങൾ ഒക്കെ പൊളിഞ്ഞു.

ഇയടെ ഒരു സ്റ്റേജ് ഷോയ്ക്ക് ശേഷം തിരിച്ചു വരുമ്പോൾ ആയിരുന്നു സോമദാസിന്റെ ജീവിതത്തിൽ കൊവിഡ് പിടി മുറുകുന്നത് . ബിഗ് ബോസിന് ശേഷം താരം അത്യാവശ്യം സജീവമായിരുന്നു. സംഗീത ലോകത്തിന്റെ നികത്താൻ കഴിയാത്ത നഷ്ടം ആണ് സോമദാസിന്റെ അകാല വിയോഗം .

കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ തന്നെ തള്ളി നീക്കുക ആയിരുന്നു താരം എന്നാണ് ബന്ധുക്കള്‍ പറയുന്നത് . പക്ഷെ മദ്യ-പിക്കാൻ പാടില്ലാത്ത താരം ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൊണ്ടാണ് രക്ഷപെടാൻ ഉള്ള സാധ്യത നഷ്ടം ആയത് എന്ന സംശയം നിലനിൽക്കുന്നു .ആരോഗ്യ പ്രശ്നം കാരണം മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ കടുത്ത നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യ-പിച്ചത് സാരമായി കരളിന്റെ ആരോഗ്യത്തെ ബാധിച്ചതാണ് മരണകാരണം എന്നും വാർത്തകൾ ഉണ്ട്. നാല് കുഞ്ഞുങ്ങളെ അനാഥർ ആക്കി ആണ് പ്രിയ ഗായകൻ വിടവാങ്ങിയത്. അവരുടെ ജീവിതം ഒന്നും ആയില്ല എന്ന ടെൻഷൻ എന്നും സോമദസിനു ഉണ്ടായിരുന്നു. ബിഗ്‌ബോസിൽ വന്നപ്പോൾ അത്‌ പറഞ്ഞിരുന്നു..ബിഗ് ബോസില്‍ സോമദാസ് വാചാലൻ ആയത് മുഴുവൻ മക്കളുടെ വിശേഷങ്ങള്‍ പറയാൻ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് കണ്ണാന കണ്ണേ എന്ന ഗാനം ആലപിച്ചു. മകൾ ആയിരുന്നു അദ്ദേഹത്തിന്റെ ലോകം. ആ മക്കൾ എങ്ങനെ ഈ വിയോഗം താങ്ങും എന്ന് അറിയില്ല. എന്തായാലും അവർക്ക് ഈശ്വരൻ ബലം നൽകട്ടെ പിടിച്ചു നില്കാൻ.

Most Popular

To Top