നടന് കൃഷ്ണകുമാറിന്റെ താരകുടുംബം ഈ ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. എപ്പോഴും ഡാന്‍സും പാട്ടും വ്യായാമവുമൊക്കെയായി ലൈവാണ് ഈ താര വീട്. ഇടയ്ക്കിടെ കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.
മക്കളെ കുറിച്ച് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രസകരമായ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ ഫോണ്‍ എവിടെ എങ്കിലും ഒളിപ്പിച്ചു വയ്ക്കണം. സ്റ്റോറേജ് ഒക്കെ തീരാറായി.’ എന്നാണ് ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ഡാന്‍സിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സിന്ധു പറഞ്ഞത്.
സിന്ധുവിന്റെ പരാതി മക്കള്‍ ബോറടി മാറ്റാനായി വീടിന് അകത്ത് ഡാന്‍സ് കളിച്ചും വീഡിയോ പിടിച്ചും ഒക്കെ നടക്കുമ്പോള്‍ നിറഞ്ഞു കവിയുന്ന ഫോണിലെ സ്റ്റോറേജ് സ്പേസിനെ ഓര്‍ത്താണ്.
ഹന്‍സികയും ദിയയും വീഡിയോയില്‍ ചുവടു വെയ്ക്കുന്നത് കാതലന്‍ എന്ന ചിത്രത്തില്‍ എ ആര് റഹ്മാന് സംഗീതം ഒരുക്കിയ ‘മുക്കാല മുക്കാബുല’ എന്ന പാട്ടിനാണ്.
