Kerala News

‘ചൈനീസ് മന്ത്രിസഭയില്‍ ഒരു പിണറായിയോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍…’ – സംവിധായകന്‍ സിദ്ധീക്ക്

തിരുവനന്തപുരം : സംവിധായകന്‍ സിദ്ധീക്ക് ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇങ്ങനെ ഒരു ദുരവസ്ഥ വരില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. സിദ്ധീക്ക് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് കുറിച്ചത്. കോവിഡ് 19 വൈറസ് ബാധ പൊട്ടിപുറപ്പെട്ടത് ചൈനയിലാണ്. ഇപ്പോള്‍ ലോകമെങ്ങും എണ്‍പതിനായിരത്തോളം ജീവനുകള്‍ കോവിഡ് അപഹരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ പോലെയോ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചറെ പോലെയോ ഒരാള്‍ ചൈനയിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നുവെന്ന് ഈ സാഹചര്യത്തിലാണ് സിദ്ധീക്ക് പറഞ്ഞിരിക്കുന്നത്. കൊറോണയെ നേരിടുന്നതിലെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും കേരളത്തിന് സാമൂഹ്യ വ്യാപനം തടയാന്‍ സാധിച്ചു. മറ്റൊരു സുപ്രധാന വാര്‍ത്ത കോവിഡ് 19 വൈറസ് ബാധ ആദ്യം പൊട്ടിപുറപ്പെട്ടെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ നഗരം വീണ്ടും തുറന്നു എന്നതാണ്. ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും വുഹാനില്‍ പിന്‍വലിച്ചു. നീണ്ട 76 ദിവസങ്ങള്‍ക്ക് ശേഷമാണ് വുഹാന്‍ ഉണര്‍ന്നത്.

വുഹാനിലെ ജനങ്ങള്‍ ദുരിതകാലം പിന്നിട്ടതിന്റെ സന്തോഷത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ സ്വാതന്ത്രം ലഭിച്ചത് ആഘോഷിക്കുകയാണ്. ആ 76 ദിനരാത്രങ്ങളിലും മരണം തൊട്ടടുത്ത് എത്തി നില്‍ക്കുന്ന അവസ്ഥയില്‍ പരസ്പരം ഒന്ന് വാരിപുണര്‍ന്ന് ആശ്വസിക്കാന്‍ പോലും സാധിക്കാതെ അകന്നിരിക്കുന്ന ജീവിതങ്ങളായിരുന്നു വുഹാനിലേത്. ഒരു തീരാ നൊമ്പരമായി പൊലിഞ്ഞു പോയ നിരവധി ജീവനുകള്‍ എന്നും അവശേഷിക്കും. വുഹാന്റെ കവാടങ്ങള്‍ കോവിഡ് കാലമാകുന്ന തിര്ശ്ശീലയെ പിന്നോട്ട് മാറ്റി പുതിയ കുതിപ്പുകള്‍ കിനാവു കണ്ട് പ്രതീക്ഷകളുടെ ലോകത്തേക്ക് തുറന്നിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top