Entertainment

ആ രംഗത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ട് എം.ടി പറഞ്ഞത് ‘ഇയാള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കും മനസ്സിലായിട്ടില്ല. ഞാന്‍ എഴുതിയതിന് അപ്പുറം എന്തൊക്കെയോ ആണ് ഇദ്ദേഹം ചെയ്യുന്നത്’ എന്നാണ്. – സിബി മലയില്‍

മോഹന്‍ലാല്‍ തീര്‍ച്ചയായും മലയാളക്കരയുടെ നടനവിസ്മയം തന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയിലും, ഇനി ആ സിനിമയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വേറെ ഒന്നുമില്ലെങ്കില്‍ പോലും ലാലേട്ടന്റെ അഭിനയം മാത്രം കാരണം ജിജ്ഞാസയോടെ കണ്ട് ഇരിക്കാന്‍ പറ്റും. അത്ര മഹത്ത്വമുള്ള കലാകാരനാണ് അദ്ദേഹം.

ഇപ്പോള്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞതാണ് ലാലേട്ടന്റെ ആരാധകര്‍ ഏറ്റെടുക്കുന്നത്.

താങ്കളുടെ ‘സദയം’ എന്ന സിനിമയില്‍ എങ്ങനെയാണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ അഭിനയമികവിനെ വേണ്ടുന്നതുപോലെ ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞത് എന്ന അവതാരകന്റെ ചോദ്യത്തിന് സിബി മലയില്‍ മറുപടി കൊടുക്കുകയായിരുന്നു.

തമിഴിലെ മണി എന്ന ഒരു എഴുത്തുകാരന്‍ ലാലിനെ കുറിച്ച് ജന്മദിനത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനം അദ്ദേഹം ഓര്‍ത്തു. ‘സദയത്തി’ലെ മോഹന്‍ലാലിന് വധശിക്ഷയില്‍ നിന്ന് ഇളവു കിട്ടി എന്ന് അദ്ദേഹം അറിയുന്ന സീനില്‍ അദ്ദേഹം കാഴ്ച്ചവെച്ച അഭിനയം കണ്ട രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞത് ‘ഇയാള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കും മനസ്സിലായിട്ടില്ല. ഞാന്‍ എഴുതിയതിന് അപ്പുറം എന്തൊക്കെയോ ആണ് ഇദ്ദേഹം ചെയ്യുന്നത്.’ എന്നാണ്.

അതുപോലെ, കുഞ്ഞുങ്ങളെ കൊല്ലുന്ന രംഗത്തില്‍ ആ കഥാപാത്രം പൂര്‍ണ്ണമായും അബ്നോര്‍മല്‍ ആകണമെന്ന് സിബി മലയില്‍ പറഞ്ഞിട്ട് ഷോട്ട് എടുത്തപ്പോള്‍ ലാലിന്റെ കണ്ണില്‍ ഒരു തിളക്കം കണ്ടിരുന്നുവത്രെ. ഗ്ലിസറിന്‍ കൊടുത്തതല്ല എന്ന് അന്വേഷിച്ച് കണ്ടെത്തിയെന്നും, അത് ഉന്മാദമുണ്ടാകുമ്പോള്‍ കണ്ണില്‍ ഉണ്ടാകുന്ന നനവാണെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളത് പോലെ ഏതോ ശക്തി അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അങ്ങനെ ചില ഷോട്ടുകള്‍ നമ്മെ വിശ്വസിപ്പിക്കുമെന്നും സിബി മലയില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സദയം’ എം.ടിയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി കൊടുത്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top