ശ്വേത മേനോന് മലയാളികളുടെ പ്രിയനടിയാണ്. നടി ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഞെട്ടിച്ചിട്ടുണ്ട്. ശ്വേതയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ നായികയായി ‘അനശ്വരത്തി’ലൂടെയായിരുന്നു. ശ്വേതയുടെ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണി’ലെ പ്രകടനം വളരെ അധികം വാര്‍ത്താ പ്രാധാന്യം ലഭിച്ചു. ആ ചിത്രത്തിന് അങ്ങനെയൊരു ശ്രദ്ധ നേടാന്‍ കാരണം നായികാ വേഷത്തില്‍ എത്തിയ ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത് തന്നെയായിരുന്നു.
‘കളിമണ്ണി’ലെ ശ്വേത മേനോന്റെ അവതരണം ഒരുപാട് വിമര്‍ശനങ്ങള്‍ ഒരു അഭിനയത്തിലൂടെ നേടിയ കഥാപാത്രമായിരുന്നു.
ശ്വേത മേനോന്റെ വാക്കുകളിലേക്ക്, ‘അഭിനയം അല്ലായിരുന്നു. സ്വന്തം ഉദരത്തില്‍ പിറക്കാന്‍ ഇരിക്കുന്ന കുഞ്ഞിനെ ഈ ചിത്രത്തില്‍ വെള്ളിത്തിരയിലേക്ക് എത്തിച്ചു.
സ്വന്തം ഗര്‍ഭാവസ്ഥയും പ്രസവവും എല്ലാം സിനിമയ്ക്കായി നല്കി. ലേബര്‍ റൂമില്‍ ജീവിതവും സ്വന്തം ജീവനും കൂടിയായിരുന്നു ഞാനും കുഞ്ഞും പങ്കുവെച്ചത്.
എന്നാല്‍ ഇപ്പോഴും അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് ആ ചിത്രീകരണം. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് പ്രസവം സിനിമയ്ക്കായി ചിത്രീകരിക്കാന്‍ ഞാന്‍ സമ്മതിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായി. എന്നാല്‍ എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത് എന്ന് എന്നോട് നേരിട്ട് ആരും ചോദിച്ചിട്ടില്ല. ‘കളിമണ്ണി’ന്റെ റിലീസിന് ശേഷമാണ് പല ആശുപത്രികളിലും പ്രസവത്തിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പ്രവേശനം അനുവദിച്ച് തുടങ്ങിയത്.
ഇപ്പോഴും എനിക്ക് അത് മറക്കാന്‍ കഴിയാത്ത ഒരു രംഗമാണ്. എന്റെ കുഞ്ഞ് സബൈന പുറത്തേക്ക് വന്നതിന് ശേഷം ‘കളിമണ്ണി’ന്റെ സംവിധായകന് ബ്ലെസ്സി സാര്‍ കരയുകയായിരുന്നു. അത് എന്റെ ഭര്‍ത്താവിനെയും വല്ലാതെ വികാരഭരിതനാക്കി. മറ്റൊരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമായ ഇത് അവള്‍ക്ക് എന്നും ഓര്ക്കാനായുള്ള സ്നേഹ സമ്മാനമായാണ് ഞാന്‍ കണക്കാക്കിയിരിക്കുന്നത്.
