ഐശ്വര്യ റായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശോഭന. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രം പങ്ക് വച്ചത്. ഐശ്വര്യ റായി നായികയായി അഭിനയിച്ച രാവണ്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു ഫോട്ടോ ആണ് പങ്ക് വച്ചത്.
ഐശ്വര്യ റായിക്കൊപ്പം ശോഭനയും അമ്മയുമാണ് ചിത്രത്തിലുള്ളത്. ‘മണിരത്നത്തിന്റെ രാവണ്‍ എന്ന സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്’ എന്നാണ് ചിത്രത്തിന് താഴെ ശോഭന എഴുതിയിരിക്കുന്നത്. സിനിമയിലെ കോസ്റ്റ്യൂം ധരിച്ച് ശോഭനയടെ അമ്മയെ കെട്ടിപിടിച്ച് നില്‍ക്കുന്നതാണ് ചിത്രം.
മൂന്ന് പേരും വളരെയധികം സുന്ദരിമാരാണ്. ഐശ്വര്യ റായിയെക്കാള്‍ സുന്ദരിയായിട്ടാണ് ശോഭനയുള്ളതെന്നന്നുമാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം. തമിഴിലും ഹിന്ദിയിലുമെല്ലാം രാവണ്‍ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. രണ്ട് ഭാഷകളിലും ചിത്രത്തില്‍ നായികയായി ത്തെിയത് ഐശ്വര്യറായി തന്നെയായിരുന്നു.
