ലോകം മഹാമാരിയെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഒട്ടും പ്രസക്തിയുള്ള വിഷയമല്ലെന്ന് അറിയാം. എങ്കിലും ജീവിതത്തില്‍ ആറ്റുനോറ്റു കാത്ത് കിട്ടിയ ഒരു സന്തോഷം നിങ്ങളോട് പങ്കുവെക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്ന മുഖവുരയോടെയാണ് ഷിഹാബ് പറഞ്ഞു തുടങ്ങിയത്. ഒരു കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അങ്ങനെ ഷിഹാബ് അറിയിച്ചു. എങ്കിലും ലോക്ക്ഡൗണ്‍ ആയതിനാല്‍ കുഞ്ഞിനെ ഒരു ഫോട്ടോയിലൂടെ കണ്ട് സംതൃപ്തി അടയേണ്ടിവന്നു ഷിഹാബിന്. കുഞ്ഞിനെ ആമി എന്നാണ് വിളിക്കുന്നതെന്നും കുഞ്ഞിനായി ഒരു നല്ല പേര് നിങ്ങള്‍ തിരഞ്ഞെടുത്തു തരണമെന്നും ഷിഹാബ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
മുഖ്യമായും ഷിഹാബ് പൂക്കോട്ടൂര്‍ ഒരു മോട്ടിവേഷന്‍ സ്പീക്കറാണ്. ജന്മനാ ഷിഹാബിന് നടക്കാനോ കൈകള്‍ ഉപയോഗിക്കാനോ കഴിവില്ല. ഒരു വീല്ചെയറിലൂടെയാണ് ഷിഹാബ് ലോകത്തെ അറിയുന്നത്. ഷിഹാബ് പാട്ടുപാടുന്നതും, വയലിന് വായിക്കുന്നതും ഭാര്യയുടെ കൂടെ ടിക്ക്ടോക്ക് ചെയ്യുന്നതുമായ വീഡിയോകള്‍ വന്‍ ഹിറ്റാണ്.
ഷിഹാബിന്റെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവന് ഹീറോയാണ്. ബലഹീനതകളെ കഴിവുകള്‍ കൊണ്ട് തരണം ചെയ്യുന്ന സൂപ്പര്‍ഹീറോ. തന്റെ കുറവുകളെ കൂടുതലുകളായി കാണുന്ന സ്നേഹനിര്‍ഭരയായ ഒരു ഭാര്യയും, ഇപ്പോള്‍ ഇതാ ഒരു കുഞ്ഞുമായി സന്തോഷത്തോടെ ലോകത്തിന് ഒരു മാതൃകയായി, പ്രചോദനമായി ഷിഹാബ് പൂക്കോട്ടൂര്‍ എന്ന സൂപ്പര്‍ഹീറോ ഇനിയും മനസ്സുകള്‍ കീഴടക്കട്ടെ!
