National News

മോഡിയെ ട്രോളി ശശി തരൂർ എംപി

തിരുവനന്തപുരം : രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി ശശി തരൂർ എംപി. ശ്രീരാമൻ നരേന്ദ്ര മോഡിയെ ചെവിയിൽ പിടിച്ചു സ്കുളിൽ കൊണ്ടുപോകുന്ന ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്താണ് തരൂർ മോഡിയെ പരിഹസിച്ചത്.

ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഓഗസ്റ്റ്‌ അഞ്ചിന് നടന്ന രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു ചിത്രം തരൂർ പങ്കുവെച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ടു നിരവധി ട്രോളുകൾ ഇതിനോടകം തന്നെ ഇറങ്ങി കഴിഞ്ഞു. കുട്ടിയെ കൈപ്പിടിച്ച് സ്‌കൂളിലേക്കു കൊണ്ട് പോകുന്ന അംബേഡ്കറും, രാമനെ കൈപ്പിടിച്ചു അമ്പലത്തിലേക്ക് കൊണ്ടുപോകുന്ന മോദിയുടെയും ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. ഇതിനിടയിൽ ആണ് ശശി തരൂരും ഈ ചിത്രം പങ്കുവെച്ചതും.

Most Popular

To Top