Entertainment

ഷാരുഖ് ഖാന്റെ വസതി പ്ലാസ്റ്റിക്കില്‍ മൂടി ; കാരണം തിരക്കി ആരാധകര്‍ ; യഥാര്‍ത്ഥ കാരണം ഇതാണ്

കൊറോണ കേസുകളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവാണ് മുംബൈയില്‍ ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് താരങ്ങളെല്ലാം കഴിഞ്ഞു പോരുന്നത്. കോവിഡ് 19 ബച്ചന്‍ കുടുംബത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് ഇടയില്‍ ഏറെ ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ കിങ്ങ് ഖാന്‍ ഷാരുഖ് ഖാന്റെ വസതിയിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഷാരുഖിന്റെ വീട് മുഴുവനും പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ഷാരുഖ് ഇങ്ങനെ ഒരു നീക്കം കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായാണ് നടത്തിയത് എന്നാണ് ഇപ്പോഴത്തെ പ്രചരണം.

എന്നാല്‍ അതല്ല വസ്തുത. മുംബൈയില്‍ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ വീടിനെ സുരക്ഷിതമായി നിര്‍ത്താന്‍ ആയിരുന്നു പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മറച്ചത്. ഷാരുഖ് വീട് ഇതിനു മുമ്പും പ്ലാസ്റ്റിക്ക് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മഴക്കാലത്ത് ഇങ്ങനെ ചെയ്യുന്നത് പതിവാണ്.

ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം മുതലേ ഷാരുഖ് തന്റെ വീട്ടില്‍ കഴിയുകയാണ്. ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയും അബ്രാമും താരത്തിനൊപ്പം വീട്ടില്‍ കഴിയുകയാണ്.

Most Popular

To Top