കുടുംബത്തില്‍ വിവാഹം ആലോചിച്ച് എത്തി പണം തട്ടാന്‍ ശ്രമിച്ചതിന് കേസ് കൊടുത്തതിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും നടി ഷംന കാസിമും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിനു ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നുവെന്നാണ് ഷംന ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വിവാഹം ചെയ്യാന്‍ ആകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷംന പറഞ്ഞു. ഒരു ഘട്ടത്തില്‍, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാമെന്ന് താന്‍ ചിന്തിച്ചിരുന്നു. തന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെയും, തന്റെ കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമാണെന്ന് താരം കുറിച്ചു.
തനിക്ക് സ്വയം സെറ്റില്‍ ചെയ്യാന്‍ കുറച്ച് സമയം നല്‍കണമെന്നാണ് താന്‍ ഇപ്പോള്‍ അവരോട് ആവശ്യപ്പെടുന്നത്. അവര്‍ അത് മനസ്സിലാക്കുമെന്നും തനിക്ക് ഉറപ്പുണ്ട്.
ആ സംഭവത്തിന് ശേഷം പരിഭ്രാന്തയാകരുതെന്നും, അവരെ പുറത്തു കൊണ്ടുവരാനുള്ള ഒരു കണ്ണിയാണ് താനെന്നുമാണ് തന്റെ സഹോദരന് തന്നോട് പറയാറുള്ളതെന്നും താരം പറഞ്ഞു.
