Entertainment

‘മായമ്മയെ കണ്ണീര്‍ കുടിപ്പിക്കുന്ന സരിക നീ അല്ലേ?’ തിരിഞ്ഞു നോക്കിയതും ഒറ്റ അടി! റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് ശാലു മേനോന്‍

മലയാള സിനിമ – സീരിയല്‍ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് ശാലു മേനോന്‍. അഭിനയത്തിനും നൃത്തത്തിനും തുല്യപ്രധാന്യം നല്‍കുന്ന നടി ജയകേരള സ്കൂള്‍ ഓഫ് പര്‍ഫോര്‍മിങ്ങ് ആര്‍ട്ട്സ് എന്ന നൃത്തവിദ്യാലയവും നടത്തി വരികയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലില്‍ ശാലു മേനോന്‍ സജീവയാണ്.

ഒരിക്കല്‍ തനിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ വിചിത്ര അനുഭവത്തെ കുറിച്ച് താരം ഇപ്പോള്‍ പ്രേക്ഷകരോട് തുറന്നുപറഞ്ഞിരിക്കുകയാണ്.

ശാലു മേനോന്റെ വാക്കുകളിലേക്ക്,

‘ ‘സ്ത്രീജന്മം’ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്തു നിന്ന് ചങ്ങനാശ്ശേരിക്ക് ട്രെയിന്‍ കാത്തുനില്‍ക്കുന്ന സമയത്ത് മലബാറില്‍ നിന്ന് എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും എന്റെയടുത്ത് മിണ്ടുകയും, ഫോട്ടോ എടുക്കുകയും ചെയ്തു. അഭിനയം നല്ലതാണെന്നും, സീരിയല്‍ എന്നും കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. ‘സ്ത്രീജന്മം’ സീരിയലിലെ സരിക ഞാന്‍ ആണെന്ന് കൂടെ വന്ന അമ്മൂമ്മമാരോടും അവര്‍ പറഞ്ഞിരുന്നു.

പിന്നീട്, സംസാരം തുടരുന്നതിനിടയ്ക്ക് ഓര്‍ക്കാപ്പുറത്ത് പുറകില്‍ നിന്നും ഒരു അടി കിട്ടി. ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ‘നീ അല്ലേ സരിക?’ എന്ന് ചോദിച്ചു നില്‍ക്കുന്ന അമ്മൂമ്മമാരെയാണ്. അവര്‍ എന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ തുടങ്ങി. ‘മായമ്മയെ കണ്ണീര്‍ കുടിപ്പിക്കുന്നത് നീയല്ലേ?’ എന്നൊക്കെ ചോദ്യവും തുടങ്ങി.

അവരുടെ ശബ്ദം കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കൂടെയുള്ള മക്കള്‍ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവര്‍ അത് കേട്ടില്ല.’

Most Popular

To Top