Entertainment

അഭിനയിക്കണമെന്ന് ഒരു ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നില്ല; ശാലു മേനോൻ

മലയാള സിനിമ-സീരിയലുകളിലെ താര സാന്നിധ്യമായിരുന്നു ശാലു മോനോന്‍. കേരലത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലും ശാലു മോനോന്റെ പേര് വന്നിരുന്നു. കവര്‍ സ്റ്റോറി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചു.

ശാലു ഇപ്പോള്‍ അതില്‍ നിന്നെല്ലാം പിന്‍വാങ്ങി സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. ഇതില്‍ താരം അഭിനയ ത്തിലെത്തിയതിനെക്കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതില്‍ ശാലു ഇങ്ങനെ പറയുന്നു. ‘സിനിമയില്‍ അഭിനയിക്കണ മെന്നോ ഒരു അഭിനേത്രി ആകണമെന്നോ ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ അച്ഛന് ഒരു ആഗ്രഹമു ണ്ടായിരുന്നു.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ എന്നെ റെഡിയാക്കി സ്‌കൂട്ടറില്‍ അച്ഛന്റെ വീട്ടില്‍ പോവാണെന്ന് അമ്മയോട് പറഞ്ഞ് പോയി. എന്റെ ധാരണ അച്ഛന്റെ വീടായ അമ്പലപ്പുഴയില്‍ പോകുവാണെന്നായിരുന്നു.

ആലപ്പുഴയില്‍ നമ്മുക്ക് ഒരു അങ്കിളിനെ പോയി കണ്ടിട്ട് നമ്മുക്ക് അച്ഛന്റെ വീട്ടിലേക്ക് പോകാമെന്ന് അച്ഛന്‍ ഇടയ്ക്ക് വെച്ചുപറഞ്ഞു. ചെന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ സംവിധായകന്‍ ഫാസില്‍ സാറിന്റെ വീട്ടിലാണ്. അങ്ങനെ അച്ഛന് അദ്ദേഹത്തോട് എന്റെ മകളാണ് സിനിമയില്‍ എന്തെങ്കിലും ചെറിയ വേഷം കൊടുക്കണ മെന്നൊക്കെ പറഞ്ഞു. അദ്ദേഹം നമ്മുക്ക് നോക്കാമെന്ന് പറഞ്ഞു.

അങ്ങനെ അവിടെ നിന്ന് സന്തോഷപൂര്‍വം അച്ഛന്റെ വീട്ടിലേക്ക് പോയി. അച്ഛന്‍ പിന്നീടും ആരെയൊക്കെയോ ഇതുപോലെ അറി യുന്ന ആളുകള്‍ നമ്പര്‍ ഒക്കെ വിളിച്ച് ഇങ്ങനെ ഈ കാര്യം സൂചിപ്പി ക്കുമായിരുന്നു. അങ്ങനെയാണ് പിന്നീട് സിനിമയിലേയ്ക്ക് വിളി വന്നതും സിനിമാ നടിയായി മാറിയതുമെന്ന് ശാലു മോനോന്‍ പറഞ്ഞു.

Most Popular

To Top