കൊച്ചി: മഹാരഭാരത യുദ്ധം 18 ദിവസം കൊണ്ട് ആണ് നമ്മൾ ജയിച്ചത്. കൊവിഡിനെ 21 ദിവസം കൊണ്ട് നമ്മൾ നേരിടും.
പ്രധാന മന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ രാജ്യം ഉറ്റു നോക്കുക ആയിരുന്നു. പ്രിയ പരമ്പരകൾ ആയ രാമായണവും മഹാഭാരതവും ഒകെ തിരിച്ചു വരുന്നു. തിന്മക്കു എതിരെ നന്മ നേടിയ വിജയം ഒരിക്കൽ കൂടെ കാണാൻ ആകും പ്രേക്ഷകർക്ക്.
ശക്തിമാൻ വരുമോ എന്നാണ് ടെലിവിഷൻ പ്രേമികൾ ചോദിക്കുന്നത്. ശക്തിമാനെയും നമുക് വേണം എന്നാണ് പ്രേക്ഷരുടെ ആവശ്യം. ഇക്കാലത്തെ കുട്ടികളും കാണട്ടെ നമ്മുടെ കുട്ടികാലത്തെ ഹീറോയെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ട്വിറ്ററിൽ വരുന്നത്.
ലോക്കഡോൺ തുടർന്ന് എല്ലാരും സ്വന്തം വീട്ടിൽ തന്നെ തുടരുകയാണ്. ഈ അവസരത്തിൽ ആണ് ദൂരദശനിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും എന്നീ പരിപാടികൾ തിരിച്ചു കൊണ്ട് വരാൻ തയാറായിരിക്കുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ഇത് സ്ഥിതീകരിച്ചു.
ഈ അവസരത്തിൽ ആണ് ശക്തിമാൻ എന്ന പരിപാടിയും തിരിച്ചു കൊണ്ട് വരണം എന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഒരു കാലഘട്ടത്തിൽ കുട്ടികളെ ആവേശം കൊള്ളിച്ചിരുന്ന ഈ പരമ്പര തിരിച്ചു വരുമോ എന്ന് കാത്തു ഇരുന്നു കാണാം.
