Entertainment

‘സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെയ്ക്കുവാന്‍ അമ്മ അരികില്‍ ഇല്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്. വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം. പക്ഷെ പതറാതെ, തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെ ഉണ്ടാകും.’ 24ാം വിവാഹവാര്‍ഷികത്തിലെ ഷാജി കൈലാസിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇന്നലെയായിരുന്നു സംവിധായകന്‍ ഷാജി കൈലാസിന്റെയും മുന്‍നടി ആനിയുടെയും 24ാം വിവാഹ വാര്‍ഷികം. ആ സുദിനത്തില്‍ ഷാജി കൈലാസ് പങ്കുവെച്ച വ്യത്യസ്ത കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

പൊതുവേ ജീവിതപങ്കാളിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടോ, അവര്‍ക്ക് തന്റെ ജീവിതത്തിലെ സ്ഥാനമോ ആണ് എല്ലാവരും, പ്രത്യേകിച്ച് താരങ്ങള്‍, പങ്കുവെക്കാറ്. പക്ഷെ വ്യത്യസ്തമായി ഷാജി കൈലാസ് സംസാരിക്കുന്നത് അവരുടെ ബന്ധത്തിന്റെ ആഴത്തെ കുറിച്ചാണ്. ആനിയ്ക്ക് താന്‍ അമ്മയും താങ്ങും തണലും ആണെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരിയുടെ കാലത്ത് ആയതുകൊണ്ട് ആഘോഷങ്ങള്‍ ഒന്നും ഇല്ലെന്നും സംവിധായകന്‍ അറിയിച്ചു.

ഷാജി കൈലാസിന്റെ കുറിപ്പ് ഇങ്ങനെ : ‘ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വര്‍ഷങ്ങള്‍… ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്. പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടെയുള്ള ഈ യാത്രയില്‍ കൂട്ടും കരുത്തുമായി നില്‍ക്കുന്ന ഏവര്‍ക്കും ഒത്തിരി ഏറെ നന്ദി…

ഞാന്‍ ഈ ലോകത്ത് ഏറ്റവും അധികം ബഹുമാനിക്കുന്ന, ഒരു പുല്‍നാമ്പിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാന്‍ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെയ്ക്കുവാന്‍ അമ്മ അരികില്‍ ഇല്ലാത്ത ആനിയ്ക്ക് ഞാന്‍ ഒരു അമ്മയാണ്.
അവളുടെ എല്ലാമാണ്. വളച്ചൊടിക്കപ്പേട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം… സങ്കടപ്പെട്ടേക്കാം..

പക്ഷെ പതറാതെ, തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെ ഉണ്ടാകും. ലോകം മുഴുവന്‍ വിഷമിക്കുന്ന ഈ ഒരു വേളയില്‍ ഞങ്ങള്‍ക്കും ആഘോഷങ്ങള്‍ ഇല്ല.

വേഗം ലോകം മുഴുവന്‍ സുഖം പ്രാപിക്കട്ടെ!
എല്ലാവര്‍ക്കും നന്മയും ആരോഗ്യവും നേരുന്നു…’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top