Kerala News

ദീപാ നിശാന്തിന്റെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് എതിരെ കേരള വനിതാ കമ്മീഷന്‍ കേസ് എടുത്തു. ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹമദ്ധ്യത്തില്‍ തന്നെ അപമാനിച്ചതായാണ് ദീപാ നിശാന്തിന്റെ പരാതി.

സംഭവത്തില്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി പരാതി തൃശ്ശൂര്‍ ജില്ലാ പോലീസ് സൂപ്പ്രണ്ടിന് കൈമാറിയതായി വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അറിയിച്ചു. എസ്പിയുടെ ഭാഗത്തുനിന്നും എടുക്കുന്ന നടപടികള്‍ കൃത്യമായി കമ്മീഷനെ അറിയിക്കാന്‍ ആവശ്യപ്പെട്ടതായും ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.

പല തവണ പല വിഷയങ്ങളിലായി ദീപ നിശാന്തിനെ ഉള്‍പ്പെടെ പലരെയും (മിക്കപ്പോഴും സ്ത്രീകളെ) മറുനാടന്‍ മലയാളി വളരെ നിഷിതമായി മാതാപിതാക്കളെയും, ജീവിതപങ്കാളിയെയും ഒക്കെ ഉള്‍പ്പെടുത്തി വിമര്‍ശിക്കാറുണ്ട്.

Most Popular

To Top