Breaking News

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം ആയി ഒരു വനിത തൂക്കിലേറപെടാൻ പോകുന്നു.

ലഖ്നൗ: നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നു. ഉടനെ നടപടി ഉണ്ടാകും . ഇതിനുള്ള തുടർനടപടികൾ ഉത്തർപ്രദേശിൽ ആരംഭിച്ചു കഴിഞ്ഞു . 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാനാണ് നടപടികൾ തുടങ്ങിയത്. മഥുരയിലെ ജയിലിൽ ആയിരിക്കും വധ ശിക്ഷ നടപ്പാക്കുന്നത്. അതിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു ജയിൽ അധികൃതർ. തൂക്കിലേറ്റുന്ന തീയതി ഇതുവരെ കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

 


ഷബ്നത്തും കാമുകനായ സലീമും ചേർന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. സലീമുമായുള്ള ബന്ധത്തിന് കുടുംബാംഗങ്ങൽ ഭീഷണി ആയതാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്. കേസിൽ ഷബ്നത്തും സലീമും അറസ്റ്റിലായിരുന്നു. 2010 ജൂലായിലാണ് ഇരുവരെയും ജില്ലാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി പോയിരുന്നു . രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയിലും ദൈവം തുണച്ചില്ല. അതും തള്ളിപ്പോയി.

ഷബ്നം ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. മഥുരയിലെ ജയിലിൽവെച്ചാണ് ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് സാധാരണ മഥുരയിലെ ജയിലിലാണ്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം തൂക്കിലേറ്റുന്ന വനിത ഷബ്‌ന ആയിരിക്കും.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാകും ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തിയാതായി റിപ്പോർട്ട്‌ ഉണ്ട് . പവന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി ചെയ്തിട്ടും ഉണ്ട് . ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചു കഴിഞ്ഞു .

മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ പറഞ്ഞു .

Most Popular

To Top