Entertainment

അമ്മയറിയതെ സീരിയലിലെ നായികയുടെ പുത്തൻ ഫോട്ടോഷൂട്…!!

എഷ്യനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മഅറിയാതെ എന്ന പരമ്പര വലിയ ജനപ്രചാരം ഉള്ള ഒന്ന് ആണ്. പേര് പോലെ തന്നെ അമ്മ അറിയാതെ പോകുന്ന ഒരു മകളുടെ വേദന ആണ് പരമ്പരയുടെ പ്രേമേയം. എന്നാൽ സാധാരണ കണ്ണീർ സീരിയലിലെ നായികയെ പോലെ ഇതിലെ നായിക കണ്ണുനീരും കൈയ്യും ആയി കരഞ്ഞു നടക്കുക അല്ല. അവൾ പെണ്ണ് എന്ന ജ്വാല ആണ്. മിടുക്കി ആയ പെണ്ണിന്റെ പ്രതീകം ആണ് അലീന. കേന്ദ്രകഥാപാത്രമായ അലീനയായി ആ കഥാപാത്രത്തെ മികവുറ്റത്ത് ആകുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷം ഫോളോവേർസ് ആണ് ഉള്ളത്. താരം തന്റെ വിശേഷങ്ങളും അടിപൊളി ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വലിയ പിന്തുണ ലഭിക്കാറും ഉണ്ട്.

അടുത്ത സമയത്ത് താരം പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ തരംഗം. ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുക ആണ് ചിത്രങ്ങൾ. സാരി ഉടുത്തു പരമ്പരയിൽ പ്രത്യക്ഷപ്പെടുന്ന അവരുടെ അലീന ടീച്ചർ നല്ല അടിപൊളി മോഡേൺ വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. ഇൻസ്റ്റയിൽ വൻ പ്രചാരം ആണ് ചിത്രത്തിന് ലഭിച്ചത് .അതി സുന്ദരി ആണ് ചിത്രത്തിൽ താരം.

ശ്രീതു ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. എറണാകുളത്ത് ജനിച്ച താരം കുടുംബത്തോടൊപ്പം ചെന്നൈയിലാണ് വളർന്നത്.മലയാളി ആയ തമിഴ് നടി ആണ് താരം. 12 വയസ്സുമുതൽ തമിഴ് സീരിയൽ രംഗത്ത് ചുവട് ഉറപ്പിച്ചിരുന്ന പ്രതിഭ ആണ് താരം . 7സി എന്നതായിരുന്നു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് കഴിവ് തെളിയിച്ച ആദ്യ പരമ്പര. പിന്നീട് നിരവധി തമിഴ് ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോകളുടെയും മറ്റും സജീവ സാന്നിധ്യം ആയി പെട്ടന്ന് മാറി താരം. മാരി, മെല്ലെ തിരന്തത് കഥവു, കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിൽ ഒക്കെ മികച്ച വേഷങ്ങൾ താരത്തെ തേടി എത്തി.10 എൻട്രക്കുള്ളെ, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിൽ ചെറുതെങ്കിലും ചില കഥാപാത്രങ്ങളിൽ കൂടി തന്റെ കഴിവ് തെളിയിച്ച താരം ആണ് ശ്രീതു. അമ്മയറിയാതെ എന്ന സീരിയലിൽ വളരെ മികച്ച പ്രകടനം ആണ് .അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് താരം ആളുകളുടെ ഹൃദയത്തിൽ ഇടം നേടി.

Most Popular

To Top