Entertainment

18ാം വയസ്സില്‍ 36 വയസ്സ് കൂടുതലുള്ള ആളുമായി ആദ്യ വിവാഹം ; ആദ്യ വിവാഹത്തെ കുറിച്ച് സീനത്ത് തുറന്നുപറയുന്നു

സീനത്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ്. വലിയ അഭിനയ മുഹൂര്‍ത്തങ്ങളൊന്നും താരം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടില്ലെങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവരാന്‍ അവര്‍ക്ക് സാധിച്ചു. സീനത്തിന്റെ തട്ടകം നാടകം ആയിരുന്നുവെങ്കിലും ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ അവര്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചു. താരം സിനിമാ അഭിനയത്തിനു പുറമേ സീരിയലിലും നിറസാന്നിധ്യമായി മാറി. സീനത്ത് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ റോളും ഏറ്റെടുത്തു. നിരവധി ചിത്രങ്ങളില്‍ ശ്വേത മേനോനു വേണ്ടി സീനത്ത് ശബ്ദം നല്‍കി.

സീനത്തിന്റെ അഭിനയ ജീവിതം സിനിമയിലും സീരിയലിലുമായി നാല്‍പ്പത് വര്‍ഷം പിന്നിടുകയാണ്. തന്റെ ആദ്യ വിവാഹത്തെ കുറിച്ച് വിവാദങ്ങള്‍ക്കൊന്നും നിന്നുകൊടുക്കാതെ നല്‍കിയ വേഷങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാറുള്ള താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നാടകങ്ങളില്‍ അരങ്ങ് തകര്‍ത്ത് അഭിനയിക്കുന്ന കാലത്താണ് ഏകദേശം 18ാമത്തെ വയസ്സില്‍ സീനത്ത് വിവാഹിതയാകുന്നത്. സീനത്ത് ആദ്യം വിവാഹം ചെയ്തത് കെ.ടി മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെയാണ്. സീനത്തിനെക്കാള്‍ കെ.ടി.മുഹമ്മദിന് 36 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഇവര്‍ പതിനാറ് വര്‍ഷത്തോളം ഒരുമിച്ച് ജീവിക്കുകയും അതിന് ശേഷം പല കാരണങ്ങള്‍കൊണ്ടും വേര്‍പിരിയുകയും ചെയ്തു.

സീനത്തിന്റെ വാക്കുകളിലേക്ക്, ‘ആസ്തമയുടെ അസുഖമുള്ള കെ.ടിയ്ക്ക് മരുന്ന് എടുത്ത് നല്‍കിയിരുന്നത് ഞാന്‍ ആയിരുന്നു. ആദ്യമായി കെ.ടിയുടെ നാടകത്തിലാണ് ഞാന്‍ അഭിനയിച്ചത്. അദ്ദേഹത്തിന്റെ സാമീപ്യം ഞാന്‍ ആ കാലത്ത് ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം വീട്ടില്‍ വന്ന് എന്നെ പെണ്ണ് ചോദിക്കുകയായിരുന്നു. ആദ്യം പ്രായ വ്യത്യാസം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് എന്റെ സമ്മതത്തോടെ വിവാഹം നടക്കുയായിരുന്നു.

എന്നാല്‍ കെ.ടിയുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ നാടക സമിതികളില്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ശ്രുതി പരന്നിരുന്നു. എന്നാല്‍ ആ സമയത്ത് ഒരു ഗള്‍ഫുകാരനുമായി എന്റെ വിവാഹം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ കെ.ടിയോട് മിണ്ടാതെയായി. അതോടെ എന്നെ നാടക സമിതിയില്‍ നിന്നും പുറത്താക്കി.

കെ.ടിയ്ക്ക് ഫിലിം ഡെവലപ്പ്മെന്റ് അസോസിയേഷനില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു. അത് ഒരു വാശിപ്പുറത്ത് ചെയ്തതാണ്.

ഒരുപാട് പേര്‍ വിവാഹത്തെ എതിര്‍ത്തെങ്കിലും ഞാന്‍ പിന്‍മാറിയില്ല. അന്ന് പക്വമായ തീരുമാനം എടുക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലായിരുന്നു. 16 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തു. കെ.ടിയ്ക്ക് ശേഷമാണ് അനില്‍ കുമാറിനെ വിവാഹം ചെയ്തത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top