സീമ മലയാളികളുടെ പ്രിയനടിയാണ്. സീമ സംവിധായകന് ഐ വി ശശിയുമായുള്ള വിവാഹത്തിനു ശേഷം കുറേ നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നു. സീമയുടെ സിനിമ ജീവിതം തുടങ്ങിയത് ‘അവളുടെ രാവുകളി’ലൂടെയായിരുന്നു. സീമ നായികയായി എത്തിയ ‘അവളുടെ രാവുകള്‍’ മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു. സീമ ‘മഹായാനം’ എന്ന ചിത്രത്തിന് ശേഷം പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. സീമ സിനിമ ജീവിതത്തിലെ അടുത്ത അദ്ധ്യായം ആരംഭിച്ചത് ഭദ്രന് സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെയാണ്. സീമ ഇനി സിനിമയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചിരുന്ന താന്‍ തിരികെ എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ‘തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ കെ ബാലചന്ദറിന്റെ ചിത്രം ഉപേക്ഷിച്ചിട്ടാണ് ഭദ്രന് സാറിന്റെ സിനിമയില്‍ അഭിനയിച്ചത്.’ സീമ പറഞ്ഞു. സീമ ‘ഭദ്രന് സാറിന്റെ’ ഒരു വാചകമാണ് ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും വെളിപ്പെടുത്തി.
സീമയുടെ വാക്കുകളിലേക്ക്, ‘സിനിമ ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്ത വേളയില്‍ ആയിരുന്നു ഭദ്രന് സാര്‍ എന്നെ വിളിച്ചത്. ‘എന്റെ സിനിമയില്‍ സീമ അഭിനയിക്കണേ എന്ന് പറഞ്ഞു ഞാന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചിട്ട് വരികയാണ്.’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാം എന്ന് ഉറപ്പു നല്കി. അതിനു മുമ്പേ കെ ബാലചന്ദറിനെ പോലെയുള്ള സംവിധായകര്‍ എന്നെ ക്ഷണിച്ചിട്ടും ഞാന്‍ പോയില്ല. ഭദ്രന് സാര്‍ വിളിച്ചപ്പോള്‍ എന്തോ ആ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അതിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ റോള്‍ ചെയ്തത്.’ 1999ല്‍ ഇറങ്ങിയ ‘ഒളിമ്പ്യന്‍ അന്തോണി ആദം’ ബോക്സ് ഓഫിസ് വിജയം ആയിരുന്നില്ല.
