International News

പ്രമുഖ സൗദി ഷെയ്ഖിന്റെ ഫത്വ അനുസരിച്ച് പുരുഷന്മാര്‍ക്ക് നല്ല വിശപ്പുണ്ടെങ്കില്‍ ഭാര്യമാരെ കഴിക്കാം

നിങ്ങള്‍ക്ക് വിശക്കുമ്പോള്‍ ഭാര്യയുടെ ഒരു ശരീരഭാഗം എത്ര മാത്രം കഴിക്കാന്‍ താത്പര്യപ്പെടും? ഒരു ഫത്വ അത് അനുവദിക്കുന്നു.

ദില്ലി : ഭാരതത്തിന്റെ അഭിമാനമായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ മുഹമ്മദ് : ദ് മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചതിന് എതിരെയായിരുന്ന ഫത്വയായിരുന്നു ഈ അടുത്ത കാലത്ത് പ്രശസ്തമായ ഒരു ഫത്വ.

ഫത്വ പ്രഖ്യാപിച്ച മുംബൈയിലെ സുന്നി മുസ്ലിം ഗ്രൂപ്പായ റാസാ അക്കാദമിയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി എ ആര്‍ റഹ്മാനും കൊടുത്തിരുന്നു.

ഇപ്പോള്‍ ദ് മിററിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി ഗ്രാന്‍ഡ് മുഫ്തി അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളയുടെ പുതിയ ഫത്വ പ്രകാരം സൗദി അറേബ്യയിലെ പുരുഷന്മാര്‍ക്ക് ‘നല്ല വിശപ്പാണെങ്കില്‍ ഭാര്യയെ കഴിക്കാം’.

ഈ വിധി ‘സ്ത്രീകളുടെ ത്യാഗത്തെയും ഭര്‍ത്താവിനോടുള്ള ബഹുമാനത്തെയും’ പ്രതിനിധീകരിച്ചു കൊണ്ടാണെന്ന് പറയപ്പെടുന്നു. പക്ഷെ മനുഷ്യാവകാശ ആക്ടിവിസ്റ്റുകള്‍ ഈ ഫത്വ കാരണം കുപിതരായിരിക്കുകയാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ ഭാര്യയുടെ ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ അനുവദിക്കുകയാണ് ഈ ഫത്വയുടെ മാനദണ്ഡങ്ങള്‍. അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള ഇതിനുമുമ്പ് ഇസ്ലാമിക്ക് നിയമം പ്രകാരം എല്ലാ ക്രിസ്ത്യന്‍ പള്ളികളും നശിപ്പിക്കണം എന്ന് പ്രബോധിപ്പിച്ചത് വിവാദമായിരൂന്നു.

അതേ സമയം, സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്ത്തി ശേയ്ഖ് ഈ ഫത്വ പ്രഖ്യാപിച്ചു എന്ന വാര്‍ത്തയെ നിഷേദിച്ചു. സൗദി പ്രെസ്സ് ഏജന്‍സിയ്ക്ക് (എസ് പി എ) കൊടുത്ത് സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നത് ‘ഇപ്പോഴത്തെ പ്രധാന ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തെ വ്യതിചലിപ്പിക്കാന്‍ ഉള്ള ശത്രുക്കളുടെ ശ്രമങ്ങളാണ് ഇവ. ഇപ്പോഴത്തെ സമൂഹത്തിന്‍റെ മുഖ്യമായ കടമ ആകേണ്ടത് നമ്മള്‍ ഉമ്മയെ (ലോകത്തിലെ മുസ്ലീങ്ങള്‍) ചിതറിക്കാനും അവരുടെ ലക്ഷ്യത്തെ അവ്യക്തമാക്കാനും ഉള്ള ശ്രമങ്ങള്‍ക്കെതിരെ വിവേകപരമായ ഭരണം നിര്‍വ്വഹിക്കുപ്പോള്‍ നമ്മുടെ പിന്നില്‍ ഒന്നിച്ച് അണിനിരക്കാനാണ്.’

സി എന്‍ എന്‍ അറബിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വ്യാജ ഫത്വയുടെ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് ഇസ്രാഫെല്‍ അല്‍ മഖ്റീബി എന്ന ഒരു മൊറോക്കന്‍ ആക്ഷേപഹാസ്യം എഴുത്തുകാരനായ ബ്ലോഗ്ഗര്‍ എഴുതിയ ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു കോളത്തിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top