Kerala News

യുഡിഎഫ് ഭരണ കാലത്തെ വിവധ നായിക ‘വയ്യാവേലി’യില്‍ പോലീസ് വേഷത്തില്‍ ; ട്രോള്‍ പെരുമഴയില്‍ കുതിര്‍ന്ന് സോഷ്യല്‍ മീഡിയ

സോളാര്‍ കേസ് വിവാദ നായിക സരിത എസ് നായര്‍ അഭിനയിച്ച സിനിമ യുട്യൂബില്‍ വൈറലാകുന്നു. ‘വയ്യാവേലി’ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രത്തില്‍ സരിത പോലീസ് വേഷത്തിലാണ് എത്തിയിരിക്കുന്നത്.

വിവാദ നായികയുടെ ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെ ട്രോളന്മാരും സജീവമായിട്ടുണ്ട്‌. ചിത്രത്തിലെ സരിതയുടെയും, മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

4 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരിത പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിനെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി നിറഞ്ഞത്.

ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ചിത്രം യുട്യൂബില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെതന്നെ വീഡിയോ ട്രോളുകളും പുറത്ത് ഇറങ്ങുകയായിരുന്നു.

ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

‘അഭിനയ കുലപതി’ എന്നും മറ്റുമാണ് പരിഹാസരൂപേണ ട്രോളുകള്‍ സരിതയെ വിശേഷിപ്പിക്കുന്നത്.

2013-ില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. സോളാര്‍ കേസ് വഴി നിരവധി രാഷ്ട്രീയ നേതാക്കള്‍ സരിതയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ കുരുങ്ങിയിരുന്നു.

Most Popular

To Top