Entertainment

ആദ്യമായി സാരി ഉടുത്ത കഥ പറഞ് നൈല ഉഷ..!!ചിത്രങ്ങൾ കാണാം..!!

വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി ഈ സാരി ഉടുത്തത്….. നൈല ഉഷ.

പ്രേക്ഷകർ വളരെ പെട്ടന്ന് നെഞ്ചിൽ ഏറ്റിയ താരം ആണ് നൈല ഉഷ. നടി, അവതാരിക, ആർജെ എന്ന സ്ഥാനങ്ങളിൽ ഒക്കെ തന്റെ കഴിവ് പ്രകടിപ്പിച്ച താരം ആണ് നൈല. നിരവധി മികച്ച കഥാപാത്രങ്ങളിൽ കൂടെ ആരാധകരുടെ മനസ്സിൽ സ്വന്തം ആയി ഒരു ഇരിപ്പിടം ഉള്ള താരം ആണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്ത കാലത്ത് ഗ്ലാമറസ് വേഷത്തിൽ എത്തിയ താരം ഒരു വിവാദ കുരുക്കിൽ പെട്ടിരുന്നു.
റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയം തന്റെ തട്ടകം ആക്കി എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് ഉറപ്പിച്ച താരം പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ തുടങ്ങി മികച്ചതും സ്ട്രോങ്ങുമായ ചില കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.

താരം പങ്കു വച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം. കറുത്ത സാരിയിൽ മനോഹരം ആയി ആണ് താരം ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ താരം അതീവ സുന്ദരി ആണ്. അദ്‌നാൻ എ അബ്ബാസാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് . ഏഴ് വർഷങ്ങൾക്ക് മുൻപാണ് താൻ ആദ്യമായി ഈ സാരി ഉടുത്തതെന്ന് താരം ചിത്രത്തിൽ കൂടെ പറഞ്ഞിട്ടുണ്ട് .

Most Popular

To Top