Entertainment

നടിയോ മോഡലോ അല്ല. എന്നിട്ടും ഈ മുപ്പത്തുകാരിക്ക് 18 ലക്ഷത്തിലേറെ ഫോളോവേഴ്സ്!

ഫിറ്റ്നെസില്‍ പ്രഗത്ഭയായ സപ്ന വ്യാസ് പട്ടേല്‍ ബോളിവുഡ് നടിമാരെ ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ താരമായിരിക്കുകയാണ്. സ്വപ്നയെ ഇന്‍സ്റ്റഗ്രാമില്‍ പതിനെട്ട് ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. സപ്നയെ തേടി എത്തിയിരിക്കുന്നത് ഒരു ബോളിവുഡ് നടിയ്ക്ക് കിട്ടുന്നതിനെക്കാള്‍ ആരാധകരാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, അവരുടെ ആരെയും മയക്കുന്ന ആകാരഭംഗി തന്നെ.

തന്റെ പത്തൊമ്പതാം വയസ്സില്‍ 86 കിലോ തൂക്കം ഉണ്ടായിരുന്ന ഒരാളാണ് മുപ്പതുകാരിയായ സപ്ന. സപ്ന അവിടെ നിന്ന് ചിട്ടയായ ഫിറ്റ്നെസ് പരിപാലനത്തിലൂടെ ഇന്ന് 53 കിലോയില്‍ എത്തിയിരിക്കുകയാണ്. അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എക്സര്‍സൈസിന്റെ സര്‍ട്ടിഫൈഡ് വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് കൂടിയാണ് മുന്‍ ഗുജറാത്ത് ആരോഗ്യ മന്ത്രിയായിരുന്ന ജയ് നാരായണ്‍ വ്യാസിന്റെ മകളായ സപ്ന.

സപ്ന പറയുന്നത് കൃത്യമായ ഡയറ്റിങ്ങിലൂടെയാണ് താന്‍ ഈ ആകാരഭംഗി സ്വന്തമാക്കിയിരിക്കുന്നത് എന്നാണ്. സപ്ന തന്റെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ടിപ്പ്സ് പങ്കുവെക്കാറുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top