Entertainment

തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? വിജയ് ദേവരകൊണ്ടയോട് സനൂഷ

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ മലയാള സിനിമയിലെ സ്വന്തം കുട്ടിയാണ് സനുഷ. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്.

സനുഷയുടെ അനുഝന്‍ സനൂപും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സനുഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു.

ഫോട്ടോയില്‍ സനുഷയ്ക്കൊപ്പം ഉള്ളത് തെന്നിന്ത്യ കീഴടക്കിയ ഒരു താരമായിരുന്നു. താരം വിജയ് ദേവരകൊണ്ടയാണ്. ഇതിനു സനുഷ നല്‍കിയിരിക്കുന്ന ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു.

തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ചിലര്‍ സനുഷയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

Most Popular

To Top