National News

‘പുറത്തിറങ്ങി ചെണ്ട കൊട്ടിയവര്‍ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.’ മോദിയെ വിമര്‍ശിച്ച് ശിവസേനാ നേതാവ്

ശിവസേന എംപി സഞ്ജയ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏപ്രില്‍ 5ാം തീയതി ഒന്‍പത് മണിയ്ക്ക് ഒന്‍പത് മിനിറ്റ് ദീപം തെളിയിക്കണം എന്ന ആഹ്വാനത്തെ ട്വീറ്റിലൂടെ വിമര്‍ശിച്ചു. കഴിഞ്ഞ ഞായറാഴച്ച പാത്രം കൊട്ടാന്‍ പറഞ്ഞപ്പോള്‍ ചെണ്ട കൊട്ടിയതുപോലെ ദീപം തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ ആരും വീട് കത്തിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നു പറഞ്ഞാണ് സഞ്ജയ് റാവത്ത് വിമര്‍ശിച്ചത്.

സഞ്ജയ് റാവത്തിന്‍റെ ട്വീറ്റ് ഇങ്ങനെ “ആളുകളോട് കൈകൊട്ടാന്‍ പറഞ്ഞപ്പോള്‍ അവര്‍ വഴിയോരത്ത് ഒന്നിച്ചു കൂടി ചെണ്ട കൊട്ടി. വര്‍ അവരുടെ തന്നെ വീടുകള്‍,ഇനി കത്തിക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സര്‍, ഞങ്ങള്‍ വിളക്ക് തെളിയിക്കാം. പക്ഷെ സാഹചര്യത്തിനെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയൂ.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top