Entertainment

വീണ്ടും ഗ്ലാമറസ് ആയി സാനിയ ഇയ്യപ്പൻ. ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് താരം..!!

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് സാനിയ ഇയ്യപ്പൻ. പക്ഷെ , ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തേ മികച്ചത് ആക്കിയതോടെ ആണ് താരം ശ്രെദ്ധിക്കപ്പെടുന്നത്. അതിനുശേഷം മലയാളികളുടെ ഹൃദയത്തിൽ സ്വന്തം ആയി ഒരു സ്ഥാനം നേടാൻ താരത്തിനു കഴിഞ്ഞു.ആ ചിത്രം ഇറങ്ങിയ സമയത്ത് ചിന്നു എന്ന പേര് ഉണ്ടാക്കിയ ഓളം ചെറുതല്ലായിരുന്നു .

2014 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ആയ ബാല്യകലാസഖി ചലച്ചിത്ര ആവിഷ്കാരം ആയപ്പോൾ മമ്മൂട്ടി ആയിരുന്നു നായക സ്ഥാനത്ത്. നായിക ആയ ഇഷ തലവറിന്റെ ബാല്യം കാലം അവതരിപ്പിച്ചത് സാനിയ ആയിരുന്നു. അതേ വർഷം തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായും താരം സാന്നിധ്യം അറിയിച്ചു .

അതുപോലെ തന്നെ ലൂസിഫർ എന്ന മോഹൽലാൽ പൃഥിവിരാജ് കൂട്ടുകെട്ടിലെ ജാൻവി എന്ന കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടിരുന്നു.
മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ D2-D4 ഡാൻസിലെ മത്സരാർത്ധി കൂടി ആയിരുന്നു താരം.

ഇൻസ്റ്റാഗ്രാമിൽ 1.7 മില്യൺ ഫോളോവേർസ് ആണ് ആരാധകർ ആയി താരത്തിനു ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യം ആണ് താരം. തന്റെ വിശേഷങ്ങൾ ഇഷ്ട ചിത്രങ്ങൾ , വീഡിയോകൾ ഒക്കെ ആയി എപ്പോഴും താരം ഇൻസ്റ്റയിൽ ആരാധകർക്ക് ഒപ്പം ഉണ്ട്.

താരം ഏറ്റവും പുതുതായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് . ബ്രൗൺ ഡ്രസ്സിൽ അല്പം ഗ്ലാമർ വേഷത്തിലാണ് താരം ചിത്രത്തിൽ . താരത്തിന്റെ ഹോട്ട് & ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം ആയി കഴിഞ്ഞു. അതിസുന്ദരി ആണ് താരം ചിത്രത്തിൽ പ്രത്യക്ഷപെട്ടത്.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും, വെബ് സീരീസുകളിലും, മ്യൂസിക് വീഡിയോകളിലും, ഷോർട് ഫിലിംകളിലും ഒക്കെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏറെ ആരാധകർ ഉള്ള കരിക്കിലെ തേരാപ്പാര യിൽ അശ്വതി അച്ചു ആയി ലോലൻറെ ലവർ ആയി താരം പ്രത്യക്ഷപെട്ടിട്ടുണ്ട് . ബിലവ്ട്, സ്ട്രിങ്സ് എന്നീ ഷോർട് ഫിലിംകളിലും താരം സാന്നിധ്യം അറിയിച്ചു .

Most Popular

To Top