Entertainment

ടെറസില്‍ നിന്നും സാനിയ ഇയ്യപ്പന്റെ കിടിലന്‍ ഡാന്‍സ്! വീഡിയോ

സാനിയ ഇയ്യപ്പന്‍ ‘ക്വീന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ കടന്നുവന്ന് നമ്മുടെ എല്ലാം മനസ്സ് കീഴടക്കിയ നടിയാണ്. താരം നമുക്ക് റിയാലിറ്റി ഷോയിലൂടെയും പരിചിതയായിരുന്നു. ‘പ്രേതം 2’, ‘ലൂസിഫര്‍’ എന്നീ മികച്ച സിനിമകളുടെ ഭാഗമാവാനും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരത്തിന് സാധിച്ചു. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം പുതുമുഖതാരം എന്നതില്‍ ഉപരി വളരെ അധികം തരംഗമാവാറാണ് പതിവ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പതിവ്പോലെ തന്നെ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

പുതിയ വീഡിയോ താരം പങ്കുവെച്ചത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്. താരം അപ്പ്ലോഡ് ചെയ്തത് കഴിഞ്ഞ തവണകളിലെപ്പോലെ പുറത്തു പോകാതെ തന്നെ വീട്ടിലെ ടെറസില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ക്ക് പുറമേ ടിക്ക്ടോക്കിലും തരംഗമായ താരം അതിലും ഈ വീഡിയോ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ സുപരിചിതമാണ്. സാനിയ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഈ റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. മികച്ച നര്‍ത്തകിയും മോഡലും കൂടിയായ സാനിയ ഇയ്യപ്പന്‍ കൊച്ചി സ്വദേശിയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top