Entertainment

”ചാക്കോച്ചന്‍ അന്ന് എന്നെ ചീത്ത പറഞ്ഞു. അതിനു ശേഷം ഇതുവരെയും ഞങ്ങള്‍ മിണ്ടിയിട്ടില്ല.’ – സാന്ദ്ര

സാന്ദ്ര അവതാരകയായി മിനിസ്ക്രീനില്‍ തിളങ്ങിയ താരമാണ്. ബിഗ്ഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്ദ്ര പരിചിതയാണ്. ഇപ്പോള്‍ നടി സിനിമ ലോകത്ത് സജീവമല്ലെങ്കിലും ‘കസ്തൂരിമാനി’ലെ വില്ലത്തിയെ ആരും മറന്നിട്ടുണ്ടാകില്ല. പക്ഷെ, കുഞ്ചാക്കൊ ബോബനും മീര ജാസ്മിനും ഒപ്പം അഭിനയിച്ച സാന്ദ്ര ഏറ്റവും കൂളായ കുഞ്ചാക്കൊ ബോബനുമായി ആ സിനിമയ്ക്ക് ശേഷം മിണ്ടിയിട്ടില്ല. അതിന്റെ കാരണം ഇപ്പോള്‍ തൊരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

സാന്ദ്രയുടെ വാക്കുകളിലേക്ക്, ‘ലൊക്കേഷനില്‍ ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് ഞാന്‍ കുഞ്ചാക്കൊ ബോബനുമായി പിണങ്ങിയത്. നിസ്സാര കാര്യങ്ങള്‍ക്ക് പിണങ്ങുന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു.

ചിത്രത്തില്‍ ഗാന ചിത്രീകരണം നടക്കുന്ന സമയത്ത് ചാക്കോച്ചന്‍ എന്നോട് ചീത്ത പറഞ്ഞു. ദേഷ്യം തോന്നിയ ഞാന്‍ പിന്നീട് ചാക്കോച്ചനോട് മിണ്ടിയില്ല.

അതിനു ശേഷം വീണ്ടും മീരയും ചാക്കോച്ചനും ഒന്നിച്ച ‘സ്വപ്നക്കൂട്’ എന്ന ചിത്രത്തിലും എനിക്ക് വേഷം ഉണ്ടായിരുന്നു. അന്നും ചാക്കോച്ചനോട് മിണ്ടാതെ ജാഡ കാണിച്ചു ഞാന്‍ ഇരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തെകുറീച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ എത്ര പൊട്ടിയായിരുന്നുവെന്ന് ആലോചിച്ചു പോകുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്. ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി പിണക്കം മാറ്റണം.

മലയാളത്തില്‍ ലോഹിതദാസ് സാറിന്റെ സിനിമ ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. മറ്റൊരാള്‍ക്കു വേണ്ടി വെച്ചിരുന്ന കഥാപാത്രം ഷൂട്ടിങ്ങ് തുടങ്ങാറായപ്പോള്‍ എനിക്ക് തരുകയായിരുന്നു. ഓരോ ചെറിയ കാര്യവും ലോഹി അങ്കിള്‍ തന്നെ പറഞ്ഞു തരും. ലോഹി അങ്കിള്‍ തന്നെയാണ് എന്റെ ഗോഡ്ഫാദര്‍. അദ്ദേഹം ഇപ്പോള്‍ ഇല്ലാത്തതില്‍ എനിക്ക് വളരെ സങ്കടമുണ്ട്.

വിവാഹത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നായിരുന്നു എന്റെ തീരുമാനം. രണ്ട് വര്‍ഷം വെറുതെ ഇരുന്നു. ഭര്‍ത്താവ് പ്രജിന്‍ മാധ്യമ മേഖലയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹവും അവതാരകനാണ്. കല്ല്യാണം കഴിഞ്ഞ സമയത്ത് ഒരു സീരിയലിലേക്ക് ക്ഷണം വന്നപ്പോള്‍ ചെയ്യുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചു.

പക്ഷെ പ്രജിന്‍ എനിക്ക് പ്രചോദനം നല്‍കി. ഒരു കഴിവ് ഉളളപ്പോള്‍ വെറുതെ കളയരുത് എന്ന് ഉപദേശിച്ചു. വിവാഹം ഒന്നിനും തടസ്സം അല്ലെന്ന് പറഞ്ഞു. പ്രജിനിന്റെ പിന്തുണയാണ് എന്നെ വീണ്ടും സിനിമയില്‍ എത്തിച്ചത്.

വിവാഹത്തിന് ശേഷം ‘സിവപ്പ് എനക്ക് പുടിക്കും’ എന്ന ഒരു സിനിമ ചെയ്തു. ഒരു വേശ്യയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സാധാരണ വിവാഹത്തിന് ശേഷം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ നമ്മുടെ സമൂഹം അനുവദിക്കില്ല. വളരെ മനോഹരമായ ഒരു ചിത്രമായിരുന്നു അത്. ഗ്ലാമര്‍ വേഷം അല്ലായിരുന്നു. വളരെ ശക്തമായ കഥാപാത്രമായിരുന്നു. ഒരുപാട് നിരൂപക പ്രശംസ നേടിയ വേഷമായിരുന്നു അത്. ആരും മോശം അഭിപ്രായം പറഞ്ഞില്ല. സിനിമാ രംഗത്തു നിന്നു പലരും വിളിച്ച് അഭിനന്ദിച്ചു.

വിവാഹം ജീവിതത്തിന്റെ ഭാഗമാണ്. അതു നമ്മുടെ കരിയറിന് തടസ്സമാണ്. അച്ഛനും അമ്മയും മാത്രമല്ല പ്രജിനിന്റെ മാതാപിതാക്കളും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top