Entertainment

ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു, മഞ്ജുവാര്യര്‍ പ്രതികരിക്കാന്‍ തയ്യാറാകുമോ – സന്ദീപ് വാര്യര്‍

സംവിധായകനും ഫിലിം അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണത്തിന്റെ സാഹചര്യത്തില്‍ കണ്ണടച്ചു ഇരുട്ടാക്കാന്‍ പണിപ്പെടുന്ന മഞ്ജു വാര്യര്‍ക്കും ഡബ്ലു സി സിയ്ക്കും എതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വക്താവായ സന്ദീപ് ജി വാര്യര്‍ രംഗത്ത്.

ഡബ്ലു സി സിയുടെ ഈ മൗനം തീര്‍ത്തും അശ്ലീലകരമാണ്. ഈ സംഘടനയ്ക്ക് കൂടുതല്‍ ചേരുന്ന പേര് വുമണ്‍ ഇന്‍ സിനിമ ‘സെലക്ടീവ്’ എന്നാണ് ; ‘കളക്ടീവ്’ എന്നല്ല. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് ഈ മൗനത്തിന് ന്യായമില്ല. ഇനിയും മലയാള സിനിമയില്‍ മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെണ്‍കുട്ടികള്‍ വളര്‍ന്നു വരേണ്ടതുണ്ട്. സന്ദീപിന്റെ വിമര്‍ശനം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു.

സന്ദീപ് ജി വാര്യരുടെ പോസ്റ്റ് ഇങ്ങനെ :

‘പ്രിയ മഞ്ജു വാര്യര്‍,

മഞ്ജുവിന്റെ സിനിമാ ഗുരുവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ സംവിധായകന്‍ കമലിന് എതിരെ ലൈംഗിക പീഢന ആരോപണം ഉയര്‍ന്നിട്ട് ഒരു ദിവസം കഴിഞ്ഞു. ‘ഈ വിഷയം നേരത്തേ സെറ്റില്‍ ചെയ്തതാണ്’ എന്നാണത്രേ കമല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകനെ അറിയിച്ചത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം ‘സെറ്റില്‍’ ചെയ്തെങ്കില്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഭവം നടന്നതായി അല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത്? അതല്ല, വ്യാജ ആരോപണം ആയിരുന്നെങ്കില്‍ എന്തുകൊണ്ട് കമലിനെ പോലെ ഉന്നത തലങ്ങളില്‍ പിടിയുള്ള ഒരാള്‍ പോലീസിനെ സമീപിച്ചില്ല?

പിണറായി വിജയനെപ്പോലെ ഇത്രമേല്‍ കരുതലുള്ള ഒരു മനുഷ്യന്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോള്‍ കമലിനോട് അനീതി ചെയ്യുമോ? അപ്പോള്‍ സെറ്റില്‍ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു എന്നു കൂടി അന്വേഷിക്കണ്ടേ? പണമിടപാട് ആയിരുന്നെങ്കില്‍ എത്ര പണമാണ് നല്‍കിയത്? ആ പണത്തിന്റെ ഉറവിടം എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേ?

മഞ്ജു വാര്യരും വുമണ്‍ ഇന്‍ സിനിമ കളക്ടീവും തുടങ്ങിവെച്ച മലയാള സിനിമയിലെ ശുദ്ധീകരണ പ്രക്രിയയെ പ്രത്യാശയോടെ കണ്ടിരുന്ന നിരവധി ആളുകള്‍ക്ക് വലിയ നിരാശയാണ് നിങ്ങളുടെ മൗനം സമ്മാനിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കാസ്റ്റിങ്ങ് കൗച്ച് സമ്പ്രദായത്തിന് എതിരെ പ്രതികരിക്കാന്‍ മഞ്ജു വാര്യര്‍ തയ്യാറാകുമോ? കമലിന് എതിരെ അന്വേഷണം ആവശ്യപ്പെടാന്‍ മഞ്ജു വാര്യര്‍ക്കു സാധിക്കുമോ? വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പുലര്‍ത്തുന്ന മൗനവും എത്രമാത്രം അശ്ലീലകരമാണ്.

വുമണ്‍ ഇന്‍ സിനിമ ‘കളക്ടീവ്’ അല്ല വുമണ്‍ ഇന്‍ സിനിമ ‘സെലക്ടീവ്’ ആണ് എന്ന് പറയേണ്ടി വരും. മഞ്ജു അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് മൗനം ശരിയല്ല.

മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെണ്‍കുട്ടികള്‍ ഇനിയും മലയാള സിനിമയില്‍ വളര്‍ന്നു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുളള ജാഗ്രതയും കരുതലുമാണ് വേണ്ടത്. മഞ്ജു വാര്യരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സാംസ്കാരിക കേരളം തേടുന്നു.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top