Entertainment

ഹലാൽ പ്രണയം ഇത്രയും മനോഹരമെന്ന് ഞാനറിഞ്ഞിരുന്ന്നില്ല, ആത്മീയ പാത സ്വീകരിച്ച ബോളിവുഡ് നടി സന ഖാൻ പറയുന്നു…

ബോളിവുഡിൽ തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച അഭിനേത്രിയാണ് സനാഖാൻ . മോഡലിങ്ങ് രംഗത്തും വളരെ അധികം സജീവമായ താരം കഴിഞ്ഞ ഇടക്കാണ് മോഡലിംഗ്, അഭിനയം എന്നിവ നിർത്തുകയാണെന്നും ആത്മീയ പാത സ്വീകരിക്കുകയാണ് എന്നുള്ള വാർത്തകൾ പുറത്തു വിട്ടത് .

തുടർന്ന് ആരാധകരെ എല്ലാം നിരാശപെടുത്തി സന ഖാൻ ആത്മീയ പാത സ്വീകരിക്കുകയും കൂടാതെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് തന്റെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു . സനയുടെ തീരുമാനും ആരാധകർ ഞെട്ടലോടെ ആണ് കേട്ടത് . തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ കാര്യം വലിയൊരു ചർച്ച ആകുകയും ചെയ്തു.

ഇതിനു ശേഷമാണ് സനയുടെ വിവാഹവും വാർത്തയും സോഷ്യൽ മീഡിയ അറിയുന്നത് . ഗുജറാത്ത് സ്വദേശി മുഫ്തി അനസിനെ വിവാഹം കഴിച്ച സനായുടെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരേ അധികം തരംഗം സൃഷ്ടിച്ചിരുന്നു.
നവംബര് 20 നു നടന്ന കല്യാണ ചടങ്ങുകൾ വളരെ ലളിതവും മനോഹരവുമായിരുന്നു.
വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചുകൊണ്ട് കല്യാണ മണ്ഡപത്തിൽ എത്തിയ സനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സന പങ്കുവെച്ച പുതിയ ചിത്രത്തിലെ ക്യാപ്ഷൻ ആണ് ഏവരെയും ആകർഷിക്കുന്നത് .
നിന്നെ വിവാഹം കഴിക്കുന്നത് വരെ ഹലാൽ പ്രണയം ഇത്രയും മനോഹരം ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല എന്നാണ് സന ചിത്രത്തിനോടൊപ്പം കുറിച്ചിട്ടത് .

Most Popular

To Top