Entertainment

ആരോഗ്യത്തിന്റെ രഹസ്യം..! ജിം വർക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംയുക്ത മേനോൻ…

ആരോഗ്യത്തിന്റെ രഹസ്യം..! ജിം വർക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംയുക്ത മേനോൻ…

സംയുക്ത എന്ന അഭിനേത്രിയെ പരിചയപ്പെടുവാൻ ഒരേ ഒരു ചിത്രം മതിയാകും. ടോവിനോ തോമസ് അഭിനയിച്ച തീയേറ്ററുകളിൽ നിറഞ്ഞു നിന്ന തീവണ്ടി എന്ന ചിത്രം. ഒരു സിഗരറ്റ് അഡ്‌ഡിക്ടിന്റെ പ്രശ്നങ്ങളും അയാൾ അതിനെ മറികടക്കുന്നതമാണ് കഥയുടെ ഇതിവൃത്തം.

കഥയിലെ സിഗരറ്റ് അഡ്‌ഡിക്ടിന്റെ വേഷം ടോവിനോ ഭാഗയാക്കിയപ്പോൾ ടോവിനോയുടെ നായികയായി സംയുക്ത പ്രേക്ഷകരുടെ പ്രിയങ്കരിയുമായി. ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഇത്രയും ജനപ്രീതി കിട്ടിയ മറ്റൊരു നടി ചിലപ്പോൾ ഉണ്ടായിരിക്കില്ല. തീവണ്ടിക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലീല്ലി എന്ന ചിത്രത്തിൽ വളരെ അധികം വെല്ലുവിളികൾ നിറഞ്ഞ കഥാപത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയ സംയുക്ത മികച്ച ഒരു നടിയാണ് താൻ എന്ന് പല തവണ തെളിയിച്ചതാണ്.

കൽക്കി , ഇടക്കാട് ബറ്റാലിയൻ എന്നിങ്ങനെ സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ ഏരിഡ എന്ന സിനിമയുടെ ചിത്രീകരണത്തിലാണിപ്പോൾ.
സിനിമായുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ തരംഗമായിരിക്കുന്നത് സംയുക്തയുടെ വർക് ഔട്ട് ചിത്രങ്ങൾ ആണ്. ഫിറ്റൻസിൽ വളരെ അധികം ശ്രദ്ധിക്കുന്ന സംയുക്തയുടെ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം സംയുക്ത എന്ന അഭിനേത്രി സിനിമയിൽ എത്രത്തോളം പാഷനെറ്റ് ആണെന്ന്..

Most Popular

To Top