Entertainment

പിറന്നാൾ സന്തോഷം പങ്കു വച്ചു സംവൃത.

തങ്കി ആയി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം ആണ് സംവൃത സുനിൽ. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ആദ്യചിത്രത്തിൽ തന്നെ ദീലിപിന്റെ നായികയായി ആയിരുന്നു ആരംഭം. പിന്നീട് മികച്ച ഒരുപാട് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു താരം . മലയാള സിനിമയിൽ പച്ചപ്പനംതത്ത ആയി തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രേവേശിച്ചു.തുടർന്ന് സിനിമയിൽ നിന്ന് ഒരു വലിയ ഇടവേള എടുത്തു താരം.

വർഷങ്ങൾക്ക് ശേഷം താരം ബിജുമേനോൻ നായകൻ ആയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ നല്ലൊരു കുടുംബിനി വേഷത്തിൽ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. . രണ്ടാം വരവിലും ആരാധകർ ഏറ്റെടുത്തു താരത്തെ. ജീവിതത്തിൽ വീണ്ടും ഒരു സന്തോഷം കടന്നു വന്ന സന്തോഷത്തിൽ ആണ് താരം.

 

താരത്തിന്റെ ഇളയമകൾ രുദ്രയുടെ ഒന്നാം പിറന്നാളാണ് താരത്തിന്റെ സന്തോഷം . സോഷ്യൽ മീഡിയയിലൂടെ നടി ഈ സന്തോഷ വാർത്ത ആരാധകാരുമായി പങ്കുവെച്ചിരിന്നു.
” ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” ഇങ്ങനെ ഒരു അടിക്കുറുപ്പോടെയാണ് പിറന്നാൾ വിശേഷം പ്രേക്ഷകരുമായി സംവൃത പങ്കുവെച്ചിരിക്കുന്നത് . നടിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു . കുഞ്ഞ് സുന്ദരിക്ക് പിറന്നാൾ ആശംസയുമായി ആരാധകർ എത്തിയിരുന്നു.

2012 ലാണ് സംവൃതയെ അഖിൽ ജീവിതസഖി ആകുന്നത്. ഇവർക്ക് രുദ്രയെ കൂടാതെ അഗസ്ത്യ എന്നൊരു മകനും ഉണ്ട് . ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സ്വസ്ഥ ജീവിതത്തിൽ ആണ് നടിയിപ്പോൾ.

Most Popular

To Top