Entertainment

ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ്. ‘മേക്കപ്പ് ഉപേക്ഷിച്ചു. തട്ടം ഇടാതെ നടക്കില്ല.’ – സജിത ബേട്ടി

സജിത ബേട്ടി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബിഗ്ഗ് സ്ക്രീന്‍ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. വില്ലത്തിയായും നായികയായും തിളങ്ങിയ സജിത കുറേ കാലമായി അഭിനയ രംഗത്തുനിന്നും വിട്ടു നില്‍ക്കുകയാണ്. താരം വിവാഹ ജീവിതത്തില്‍ മകള്‍ക്ക് ഒപ്പമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയാണ്. താരം ഇപ്പോള്‍ ആള്‍ ആകെ മാറി പോയി. സിനിമയില്‍ കണ്ടതുപോലെ ഒന്നും അല്ല ഇപ്പോള്‍ അവര്‍. സജിത ഇപ്പോള്‍ മേക്കപ്പ് എല്ലാം ഉപേക്ഷിച്ച് തട്ടം ഒക്കെ ഇട്ട് വീട്ടമ്മയായിട്ടാണ് ജീവിക്കുന്നത്.

സജിതയുടെ വാക്കുകളിലേക്ക്, ‘എത്രാമത്തെ വയസ്സിലാണ് ഞാന്‍ സിനിമയില്‍ എത്തുന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായി അറിയില്ല. എങ്കിലും അറുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ആ ചിത്രം ഹിറ്റ് ആകുമെന്ന് പൊതുസംസാരം ഉണ്ട്.

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ടെലിവിഷനില്‍ ടെലിഫിലിമ്മിലൂടെയാണ് തുടക്കം. തഹസില്‍ദാര്‍ താമരാക്ഷനില്‍ തെസ്നി ഖാനിന്റെ മകളായി അഭിനയിച്ചു. ചെറുപ്പത്തിലേ, പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍ ധാരാളം ചെയ്തു.

അതുകൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷന്‍ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി ഇത്ര കാലം തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നു.

ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍, മനസ്സിന് ഇണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. കൃത്യമായി കഥാപാത്രങ്ങളുടെ സെലക്ഷന്‍ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും പ്രായത്തില്‍ കവിഞ്ഞത് ഉള്‍പ്പെടെ നിരവധി പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം തുടങ്ങിയ ഹിറ്റ് സീരിയലുകള്‍ ഇതിന് തെളിവാണ്. ഗര്‍ഭിണിയായതു മുതലാണ് സീരിയലില്‍ നിന്നും ചെറിയ ഒരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ഡെലിവറിയ്ക്ക് ശേഷം അത് പൂര്‍ത്തിയാക്കി.

ഷമാസിക്കയ്ക്ക് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ് ആണ്. എല്ലാവരും ചോദിക്കും പ്രണയ വിവാഹം ആയിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവുമാണ്. മോള്‍ക്ക് ഒപ്പമാണ് ഇപ്പോള്‍ എന്റെ മുഴുവന്‍ സമയവും.

ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടും നന്നായി ചെയ്യാന്‍ പറ്റി. പിന്നീട് കൂടുതലും നെഗറ്റീവ് റോളുകളായി. സംവിധായകര്‍ക്കും സജിത ആ റോള്‍ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നിയിരിക്കാം. ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ കുഴപ്പമില്ല. എങ്കിലും മടങ്ങിവരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെ ആയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. സിനിമയ്ക്ക് മടങ്ങിവരവില്‍ വലിയ പ്രാധാന്യം കൊടുക്കും. കല്ല്യാണം കഴിഞ്ഞപ്പോള്‍ കുറച്ച് തടി വെച്ചു. പിന്നീട് സ്വാഭാവികമായി അത് കുറഞ്ഞു. വര്‍ക്കൗട്ടോ ഡയറ്റിങ്ങോ ഇല്ല. എല്ലാം ദൈവകൃപ.’

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top