അവൻ പാവമാണ്. ഞാൻ അവനെ കല്യാണം കഴിച്ചാലോ എന്നു വരെ ആലോചിച്ചു…!!! വിവാഹത്തെ കുറിച്ച് സായി പല്ലവി….!!!

സായി പല്ലവി എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളി മനസിലേക്ക് ഓടി വരുന്ന ചിത്രം പ്രേമം സിനിമയിലെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന മലർ മിസ് നെയാണ്. കേരളത്തിൽ ഇത്രയും അധികം തരംഗം തീർത്ത ചിത്രങ്ങൾ വളരെ കുറവാണ്. അത്രയും നല്ലൊരു തുടക്കം തന്നെയായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിൽ സായി പല്ലവിക്ക് കിട്ടിയത്.

പ്രേമത്തിന് ശേഷം തമിഴിലും തെലുഗിലും ഒരുപോലെ തിളങ്ങിയ താരം പിന്നീട് അഭിനയിച്ച മലയാള ചിത്രം ദുൽഖർ സൽമാൻ നായകനായ കലി എന്ന ചിത്രവും ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രവുമാണ്. ഇന്ന് തെന്നിത്യൻ സിനിമ അടക്ഇ വാഴുന്ന സായി തന്റെ വിവാഹ സ്വാപനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

ജോർജിയയിൽ വെച്ചായിരുന്നു സംഭവം അന്നൊരു പയ്യൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു . അവനു ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അവന്റെ അമ്മയെ ആണ് എന്നും അതുകഴിഞ്ഞാൽ എന്നെയാണ് എന്നും അവൻ പറഞ്ഞു. എനിക്ക് വളരെ അധികം പാവം തോന്നി ഞാൻ എന്റെ അമ്മയെ വിളിച്ചു ചോദിച്ചു ‘അമ്മ അവൻ പാവമാണ് ഞാൻ കല്യാണം കഴിച്ചോട്ടെ എന്നു അപ്പനും അമ്മയും പവമായതുകൊണ്ടു എന്റെ തടികേടായില്ല.

ഇപ്പോൾ വിവാഹത്തെ പറ്റി ആലോചിക്കുന്നില്ല എന്നും അമ്മയെയും അച്ഛനെയും ഇപ്പോൾ പിരിഞ്ഞുരിക്കുവാനും തലപര്യമില്ലെന്നും സായ് പല്ലവി കൂട്ടി ചേർത്തു.
