നിരവധി ആരാധകരുള്ള സീരിയലാണ് വാനമ്പാടി. അതിലെ കഥാപാത്രങ്ങള്‍ എല്ലാം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സീരിയലിലെ പ്രധാന കഥാപാത്രമായ മോഹന്‍ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടന് സായി കിരണ്‍ ആണ്. തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന സായി കിരണ്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലും മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതേസമയം, ഒരു കാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ഗായിക പി. സുശീലയുടെ കൊച്ചുമകനാണ് സായി കിരണ്‍ എന്ന് അധികം ആര്‍ക്കും അറിയില്ല. അതേസമയം, മറ്റ് നടന്മാര്ക്കൊന്നും ഇല്ലാത്ത ഞെട്ടിക്കുന്ന ഒരു വിനോദം കൂടി സായി കിരണിന് ഉണ്ട് – പാമ്പു പിടുത്തം.
പാമ്പുകളോട് ഏറെ ഇഷ്ടമുള്ള താരം പല ഇടത്തും പാമ്പു പിടിക്കാന്‍ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്നേഹം ആണ്. കോളേജില്‍ പഠിക്കുമ്പോള്‍ ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്നേക്ക് റെസ്ക്യൂ പഠിച്ചു. രണ്ട് വര്‍ഷംകൊണ്ട് പല തരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെ കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ വീട്ടില്‍ പോയും താരം പാമ്പിനെ പിടിച്ചിട്ടുണ്ട്. ഏതായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടന് മലയാളി മനസ്സ് കീഴടക്കി കഴിഞ്ഞു.
സംഗീത കുടുംബത്തില്‍ നിന്നാണ് സായി കിരണ്‍ അഭിനയ രംഗത്തേക്ക് എത്തിയത്. ഗായിക പി. സുശീലയുടെ കൊച്ചുമകനായ സായികിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്. പി. സുശീലയുടെ സഹോദരിയുടെ മകനാണ് സായികിരണിന്റെ അച്ഛന് രാമകൃഷ്ണ വിസ്സംരാജു. ഇദ്ദേഹവും ഭാര്യയും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും ഗായകര്‍ ആണെങ്കിലും സായികിരണിന് അഭിനയത്തോട് ആയിരുന്നു കൂടുതല്‍ ഇഷ്ടം. അതിനാല്‍ തന്നെയാണ് വാനമ്പാടിയിലെ ഗായകന് കൂടിയായ മോഹന്‍ കുമാറിനെ അനായാസേന അവതരിപ്പിക്കാനും സായികിരണിന് കഴിയുന്നത്.
തെലുങ്ക് സീരിയലായ കോയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കോയിലമ്മയിലെ നായകനെയും സായികിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായികിരണ്‍ എത്താന്‍ കാരണം. 35-ോളം തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സായികിരണ്‍ ഭക്തസീരിയലുകളില് കൃഷ്ണനും വിഷ്ണുവും ഒക്കെയായി തിളങ്ങിയിട്ടുണ്ട്.
വിവാഹമോചിതന് കൂടിയാണ് സായി കിരണ്‍. 2010-ില് താരം വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ സായികിരണ്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.
