Entertainment

‘വേഷം എന്തായാലും മാസ്ക്ക് ആണ് മുഖ്യം.’ ; നടി സാധിക വേണുഗോപാലിന്റെ ലോക്ക്ഡൗണ്‍ ചിത്രങ്ങള്‍ വൈറല്‍

നടി സാധിക വേണുഗോപാല്‍ അവതാരകയായും മോഡലായും അഭിനേത്രിയായും തിളങ്ങി മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്. താരത്തിന് രാധിക എന്നും സാധിക എന്നും പേരുകളുണ്ട്. ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം ഫ്ലവേഴ്സ് ടിവിയിലെ ‘സ്റ്റാര്‍ മാജിക്ക്’ (‘ടമാര്‍ പടാര്‍’) എന്ന ഷോയില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളുകൂടിയാണ്.

സാധിക ആദ്യമായി അഭിനയിക്കുന്നത് ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന സിനിമയിലാണ്. പക്ഷെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘പട്ടുസാരി’ എന്ന സീരിയലിലൂടെയാണ്. നിരവധി പരസ്യചിത്രങ്ങളിലും ഹൃസ്വചിത്രങ്ങളിലും മോഡലിങ്ങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന സാധിക അഭിനയിച്ചിട്ടുണ്ട്.

താരം ‘റാന്തല്‍’, ‘കള്ളിച്ചെല്ലമ്മ’, ‘അതേ കാരണത്താല്‍’ തുടങ്ങി ഒരുപാട് വൈറല്‍ ഹൃസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സാധികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം വൈറലാകാറുണ്ട്. സാധികയ്ക്ക് നാടന്‍ വേഷങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഒരേപോലെ ഇണങ്ങും.

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഈ ലോക്ക്ഡൗണ്‍ കാലത്ത് സാധിക പങ്കുവെക്കുന്ന ചിത്രങ്ങളാണ്. ക്വാറന്റൈന്‍ കാലഘട്ടത്തില്‍ സാധിക പല കാര്യങ്ങള്‍ ചെയ്താണ് സമയം ചിലവിടുന്നത്. അവയില്‍ പുസ്തക വായനയും, വ്യായാമവും, സീരീസ്സുകളും സിനിമകളും കാണലും ഒക്കെ ഉള്‍പ്പെടും.

ഈ കഴിഞ്ഞ ദിവസം താരം മാസ്ക്ക് ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിന് ഒരു ആരാധിക ഇട്ട കമെന്റ് ‘മാസ്ക്ക് ഇട്ടാലും ചേച്ചി ലുക്കാണ്’ എന്നാണ്. നടി പൗലോ കോയ്ലോയുടെ ‘ദ് സ്പൈ’യിന്റെ മലയാളം തര്‍ജ്ജമ ‘ചാരസുന്ദരി’ കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. സംവിധായകനായ അച്ഛന്റെയും അഭിനേത്രിയായ അമ്മയുടെയും മകളായ സാധിക അവരോട് ഒപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top