Entertainment

ആലിയ ഭട്ട് ചിത്രത്തിനെതിരെ വൻ പ്രതിഷേധം.

ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട് ചിത്രത്തിനെതിരെ വൻ പ്രതിക്ഷേധം ഉയരുകയാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം സ്വജനപക്ഷ പാതത്തിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്.

ആലിയ ഭട്ടിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ‘സടക് 2’ എന്ന ചിത്രത്തിനെതിരെ ഹേറ്റ് ക്യാംപെയിൻ ശക്തമാകുകയാണ്.

ചിത്രം ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യാൻ ഉദേശിക്കുന്നത്. ഈ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യാനും ആഹ്വനം നടത്തുന്നുണ്ട്. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ്‌ ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുശാന്തിനെ മോശമായി ചിത്രികരിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ മരണശേഷം ആലിയ ഒരു പ്രോഗ്രാം ചെയ്തിരുന്നു. ആരാണ് ഈ സുശാന്ത് എന്ന വിവാദമായ ചോദ്യവും ആലിയ ഉന്നയിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ കാമുകിയായ റിയാ ചക്രവർത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഇതാണ് ഹേറ്റ് ക്യാമ്പയിന് കാരണമായത്.

Most Popular

To Top