Sports

വിവാഹം ലോക കപ്പ് സ്വന്തമാക്കിയതിന് ശേഷമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍; ട്രോളുമായി ആരാധകര്‍

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഒരു ശപഥം എടുത്തിരി ക്കുകയാണ്. രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ എന്നാണ് താരത്തിന്റെ ശപഥം. ആസാദി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് റാഷിദ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താരത്തിന്റെ ഈ പ്രസ്താവനക്ക് പിന്നാലെ ട്രോളുകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ് 2050ലും സ്റ്റില്‍ ബാച്ചിലറായി വയസായി ഇരിക്കുന്ന താരത്തിന്റെ ഫോട്ടോയും പങ്കുവെച്ചാണ് ആരാധകരുടെ കളിയാക്കല്‍.

നിലവില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടി-20 ബൗളറാണ് 21കാരനായ റാഷിദ് ഖാന്‍. ഒരു 50 ഓവര്‍ ലോകകപ്പും ഒരു ടി-20 ലോകകപ്പും റാഷിദ് ഖാന്‍ അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്. ആകെ രണ്ട് 50 ഓവര്‍ ലോകകപ്പുകളും 4 ടി-20 ലോകകപ്പുകളും കളിച്ച അഫ്ഗാനിസ്ഥാന് ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.

2015, 19 ഏകദിന ലോകകപ്പുകളില്‍ കളിച്ച അഫ്ഗാന്‍ 2015ല്‍ സ്‌കോട്ലന്‍ഡിനോട് മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്.

എന്നാല്‍ ടി20 ലോകകപ്പുകളില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ അഫ്ഗാനായി. 2016ലെ ടി20 ലോകകപ്പില്‍ 11 വിക്കറ്റുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാവാന്‍ റാഷിദിന് കഴിഞ്ഞിരുന്നു.

Most Popular

To Top