ചിലപ്പോഴെങ്കിലും പൊതു വേദികളില്‍ ഒപ്പം വന്നിരുന്ന ഭര്‍ത്താവ് റോയ്സുമായി റിമി വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം പുറത്തുവന്നത് മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു. പലരും അവര്‍ക്ക് തോന്നിയ കാരണങ്ങളൊക്കെ ആ വാര്‍ത്തയ്ക്കുമേല്‍ ചാര്‍ത്തി. റിമി വിദേശയാത്രകളും വര്‍ക്കൗട്ടുകളും ഒക്കെയായി തിരക്കിലായി.
പിന്നീട് മലയാളികള്‍ കേള്‍ക്കുന്നത് റോയ്സ് വേറെ വിവാഹം കഴിച്ചു എന്നാണ്. ഫെബ്രുവരി 22ന് തൃശ്ശൂരില്‍ വെച്ചായിരുന്നു റോയ്സിന്റെ വിവാഹം. ലളിതമായി ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. മുണ്ടും കുര്‍ത്തയും സെറ്റുസാരിയുമായിരുന്നു ഇരുവരുടെയും വേഷം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ഛ് റോയ്സ് ഇതുവരെ മാധ്യമങ്ങളോട് തുറന്നു സംസാരിച്ചിട്ടില്ല. ടെലിവിഷനിലോ സിനിമകളിലോ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഇവരാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.

സോഫ്റ്റ്വെയര് എന്‍ജിനിയറാണ് റോയ്സിന്റെ ഭാര്യ സോണിയ. സോണിയ ഇന്‍സ്റ്റാഗ്രാമിലിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിമിയുടെ സഹോദരന്റെ ഭാര്യയായ പ്രമുഖ നടി മുക്തയും സോണിയയെ പിന്തുണയ്ക്കുകയാണ്.
റിമി ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയില്‍ അവതാരകയായി എത്തുന്നുണ്ട്. കൂടാതെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും റിമി സജീവമാണ്.
